അപകടത്തിൽ പെട്ട കാർ 
Local

നിയന്ത്രണം വിട്ട കാർ വീട്ടിലേക്ക് മറിഞ്ഞു; വിദ്യാർഥി അത്ഭുതകരമായി രക്ഷപ്പെട്ടു

അടുക്കം വെള്ളാനി സ്വദേശിയുടെ കാറാണ് അപകടത്തിൽ പെട്ടത്.

കോട്ടയം: ഈരാറ്റുപേട്ടയിൽ നിയന്ത്രണംവിട്ട കാർ വീട്ടിലേക്ക് മറിഞ്ഞു. വീടിനുള്ളിൽ പഠിച്ചുകൊണ്ടിരുന്ന വിദ്യാർഥി അത്ഭുതകരമായി രക്ഷപ്പെട്ടു. തീക്കോയി - അടുക്കം റൂട്ടിൽ മേസ്തിരിപ്പടിക്ക് സമീപമാണ് ഞായറാഴ്ച ഉച്ചയോടെ അപകടമുണ്ടായത്. മുള്ളൻമടക്കൽ അഷറഫിന്‍റെ മകൻ അൽസാബിത്ത് ആണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. അടുക്കം വെള്ളാനി സ്വദേശിയുടെ കാറാണ് അപകടത്തിൽ പെട്ടത്.

ഇറക്കം ഇറങ്ങി വരുന്നതിനിടെ നിയന്ത്രണം വിട്ട വാഹനം റോഡരികിലെ തിട്ടയ്ക്ക് താഴെയുള്ള സംരക്ഷണ ഭിത്തിയും വാട്ടർ ടാങ്കും തകർത്ത് വീടിനും മൺതിട്ടയ്ക്കും ഇടയിലേക്കാണ് വീണത്. ഈഭാഗത്ത് മുറിയിൽ പഠിച്ചുകൊണ്ടിരുന്ന അൽസാബിത്തിന്‍റെ മേശയിലേക്ക് ഓടുകളും കല്ലുകളും പതിച്ചു. ശബ്ദം കേട്ട് ഓടി മാറിയതിനാൽ പരുക്കേൽക്കാതെ അൽസാബിത്ത് രക്ഷപ്പെട്ടു.

വാഹനത്തിൽ ഉണ്ടായിരുന്ന ആൾക്കും വലിയ പരുക്കുകൾ ഒന്നുമില്ല. കല്ലുകൾ വീണ് വീടിന്‍റെ ഓടുകൾ തകർന്നു. ഓടും കല്ലും വീണ് അൽസാബിത്ത് പഠിച്ചുകൊണ്ടിരുന്ന മേശയും തകർന്നു. ഈരാറ്റുപേട്ട പൊലീസും ടീം എമർജൻസി പ്രവർത്തകരും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

യുവാക്കളെ കെട്ടിത്തൂക്കി ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ അടിച്ചു; ദമ്പതികൾ അറസ്റ്റിൽ

കോൺഗ്രസിനെ ഉലച്ച് വയനാട്ടിലെ നേതാക്കളുടെ ആത്മഹത്യ

ആഗോള അയ്യപ്പ സംഗമം തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

കാർ കഴുകുന്നതിനിടെ ഷോക്കേറ്റു; യുവാവ് മരിച്ചു

മുംബൈയിൽ ഞായറും തിങ്കളും കനത്ത മഴയ്ക്ക് സാധ്യത