Representative Image 
Local

സ്കൂൾ അസംബ്ലിയിൽ വച്ച് ദളിത് വിദ്യാർഥിയുടെ മുടി മുറിച്ചു; പ്രധാന അധ്യാപികയ്‌ക്കെതിരേ കേസ്

സ്കൂളിലെ മറ്റ് വിദ്യാർഥികളുടെയും അധ്യാപകരുടേയും മുന്നിൽ വച്ചാണ് പ്രധാന അധ്യാപിക മുടി മുറിച്ചതെന്ന് പരാതിയിൽ പറയുന്നു

കാസർഗോഡ്: സ്കൂൾ അസംബ്ലിയിൽ ദളിത് വിദ്യാർഥിയുടെ മുടി മുറിച്ചതായി പരാതി. കോട്ടമല എംജിഎംഎ സ്കൂളിലെ പ്രധാന അധ്യാപിക മുടി മുറിച്ചതായുള്ള രക്ഷിതാക്കളുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പു പ്രകാരം പൊലീസ് കേസെടുത്തു.

സ്കൂളിലെ മറ്റ് വിദ്യാർഥികളുടെയും അധ്യാപകരുടേയും മുന്നിൽ വച്ചാണ് പ്രധാന അധ്യാപിക മുടി മുറിച്ചതെന്ന് പരാതിയിൽ പറയുന്നു. പ്രധാന അധ്യാപിക ഷേർളിക്കെതിരെ പട്ടികജാതി / പട്ടിക വർഗ അതിക്രമം തടയൽ, ബാലാവകാശ നിയമം എന്നിവയിലെ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്

ബലാത്സംഗ കേസ്; ലളിത് മോദിയുടെ സഹോദരൻ അറസ്റ്റിൽ‌

ഇന്ത്യയ്ക്ക് മേൽ ചുമത്തിയ അധിക തീരുവ പിൻവലിക്കാൻ യുഎസ്!

ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; പള്ളുരുത്തി ട്രാഫിക് സ്റ്റേഷനിൽ തമ്മിൽ തല്ല്