ചിലവന്നൂർ പാലം പുനർനിർമാണം: രണ്ടാഴ്ച്ച ഗതാഗത നിയന്ത്രണം Freepik
Local

ചിലവന്നൂർ പാലം പുനർനിർമാണം: രണ്ടാഴ്ച്ച ഗതാഗത നിയന്ത്രണം

ചിലവന്നൂർ ഭാഗത്ത് നിന്ന് തൈക്കൂടം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ചിലവന്നൂർ റോഡ് വഴി സഹോദരൻ അയ്യപ്പൻ റോഡിലേക്കും ജനതാ റോഡിലേക്കും പോകേണ്ടതാണ്

കൊച്ചി: കെഎംആർഎല്ലിന്‍റെ നേതൃത്വത്തിൽ ചിലവന്നൂർ ബണ്ട് റോഡ് പാലം പുനർനിർമാണത്തിന്‍റെ പ്രാരംഭ പ്രവർത്തനങ്ങളുടെ ഭാഗമായി കനാലിന്‍റെ വീതിയും ആഴവും വർദ്ധിപ്പിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. തിങ്കളാഴ്ച മുതൽ പാലം പുനർനിർമാണത്തിന്‍റെ ഭാഗമായി പൈലുകളുടെ, ലോഡ് ടെസ്റ്റിംഗ് നടപടികൾ ആരംഭിക്കുന്നതിനാൽ പാലത്തിലൂടെ കടന്നു പോകുന്ന വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. മേയ് 27 മുതൽ രണ്ടാഴ്ച്ച കാലയളവിൽ പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായി നിരോധിക്കും.

ചിലവന്നൂർ ഭാഗത്ത് നിന്ന് തൈക്കൂടം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ചിലവന്നൂർ റോഡ് വഴി സഹോദരൻ അയ്യപ്പൻ റോഡിലേക്കും ജനതാ റോഡിലേക്കും പോകേണ്ടതാണ്. ഭാരവാഹനങ്ങൾ കെ.പി.വള്ളോൻ റോഡ് വഴി ചിലവന്നൂർ ഭാഗത്തേക്ക് പോകണമെന്നാണ് നിർദ്ദേശം.

തൈക്കൂടം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ജനതാ റോഡ് അല്ലെങ്കിൽ ബൈപ്പാസ് വഴി സഹോദരൻ അയ്യപ്പൻ റോഡിലേക്കും ചിലവന്നൂർ ഭാഗത്തേക്കും പോകണ്ടതാണ്. നിർമാണ പ്രവർത്തനങ്ങൾ തീരുന്നത് വരെ ഈ മേഖലയിൽ മേൽപ്പറഞ്ഞ രീതിയിൽ ഗതാഗതം വഴിതിരിച്ച് വിടുന്നതാണ്.

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി