ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കണ്ടെയ്നർ ലോറി മരങ്ങൾക്കിടയിൽ കുടുങ്ങി

 
Local

ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കണ്ടെയ്നർ ലോറി മരങ്ങൾക്കിടയിൽ കുടുങ്ങി

മഞ്ചേരിയില്‍ നിന്നു തൃശൂരിലേക്ക് പോകുന്ന കണ്ടെയ്‌നര്‍ ലോറിയാണ് മരങ്ങൾക്കിടയിൽ കുടുങ്ങിയത്.

മലപ്പുറം: ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കണ്ടെയ്നർ ലോറി മരങ്ങൾക്കിടയിൽ കുടുങ്ങി. പുത്തൂർ ചെനക്കൽ ബൈപ്പാസിലെ മരങ്ങൾക്കിടയിലാണ് ലോറി കുടുങ്ങിയത്. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.

മഞ്ചേരിയില്‍ നിന്നു തൃശൂരിലേക്ക് പോകുന്ന കണ്ടെയ്‌നര്‍ ലോറിയാണ് ചങ്കുവെട്ടി ഭാഗത്തേക്ക് പോകുന്നതിനു പകരം വഴിതെറ്റി പുത്തൂര്‍-ചെനക്കല്‍ ബൈപാസിലേക്ക് കയറിയത്. ലോറി അല്‍പ്പ ദൂരം മുന്നോട്ടു പോയെങ്കിലും ബൈപ്പാസില്‍ കുടുങ്ങുകയായിരുന്നു.

ലോറിയുടെ ഉയരക്കൂടുതലും വലുപ്പവും കാരണം റോഡിന്‍റെ ഇരുവശങ്ങളിലേയും മരങ്ങളില്‍ തട്ടിയതോടെ ചില്ലകള്‍ ഒടിഞ്ഞു വീണു. ഇതോടെ ഈ റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. കോട്ടയ്ക്കല്‍ പൊലീസും നാട്ടുകാരും ചേര്‍ന്ന് ഏറെനേരം പണിപ്പെട്ടാണ് ലോറിക്ക് മുകളിലേക്ക് വീണ മരച്ചില്ലകള്‍ വെട്ടിമാറ്റി ഗതാഗതം പുനസ്ഥാപിച്ചത്.

കനത്ത മഴ: കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി

കോട്ടയത്ത് ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞ ഇരട്ടക്കൊലക്കേസ് പ്രതി ബാംഗ്ലൂരിൽ അറസ്റ്റിൽ

വിദ‍്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; കെഎസ്‌യു വെള്ളിയാഴ്ച പഠിപ്പ് മുടക്കും

40 വർഷത്തോളം നീണ്ട സംഘടനാ പ്രവർത്തനത്തിന് അന്ത്യം; തെലങ്കാനയിൽ മാവോയിസ്റ്റ് ദമ്പതികൾ കീഴടങ്ങി

നടപടികൾ അതിവേഗം പൂർത്തിയായി; ഷെറിന്‍ ജയിൽ മോചിതയായി