തൃശൂരിൽ പട്ടിയെ കണ്ട് പേടിച്ച് ആന ഇടഞ്ഞു; നിരവധി വാഹനങ്ങൾ തകർത്തു
തൃശൂർ: തൃശൂരിൽ ആന ഇടഞ്ഞു. ശിവ ലക്ഷ്മൺ അയ്യപ്പൻ എന്ന ആനയാണ് ഇടഞ്ഞത്. പട്ടിയെ കണ്ട് പേടിച്ചതായാണ് വിവരം.
ടൗൺഹാളിന് മുന്നിൽ നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾ ആന തകർത്തു. വീടുകളുടെ ഗേറ്റുകളും തകർത്തിട്ടുണ്ട്.
ഇതുവരെ ആനയെ തളയ്ക്കാനായിട്ടില്ല. വടം കെട്ടി തളയ്ക്കാനുള്ള ശ്രമം നടക്കുകയാണ്.