കണ്ണൂരിലെ തീപിടിത്തം; സൂപ്പർ‌ മാർക്കറ്റിൽ നിന്നും സാധനങ്ങൾ മോഷ്ടിച്ച യുവതി പിടിയിൽ

 

file image

Local

ബസ് സ്റ്റാൻഡിനു തീ പിടിച്ചപ്പോൾ സൂപ്പർ‌ മാർക്കറ്റിൽ മോഷണം; യുവതി പിടിയിൽ

തീപിടിത്തം നടന്ന് അടുത്ത ദിവസമാണ് ജീവനക്കാർ കടയിലെ സിസിടിവി ക്യാമറകൾ പരിശോധിച്ചത്.

Megha Ramesh Chandran

കണ്ണൂർ: തളിപ്പറമ്പ് ബസ് സ്റ്റാൻഡിലുണ്ടായ തീപിടിത്ത സമയത്ത് സൂപ്പർ‌ മാർക്കറ്റിൽ നിന്നു സാധനങ്ങൾ മോഷ്ടിച്ച യുവതി പിടിയിൽ. പതിനായിരം രൂപയോളം വിലയുളള സാധനങ്ങളാണ് യുവതി മോഷ്ടിച്ചത്. പർദ ധരിച്ചെത്തിയായിരുന്നു മോഷണം. ബസ് സ്റ്റാൻഡ് കത്തുന്ന സമയം ആളുകൾ എല്ലാം പുറത്തു നിൽക്കുമ്പോഴായിരുന്നു യുവതി മോഷണം നടത്തിയത്.

തീപിടിത്തം നടന്നതിന്‍റെ അടുത്ത ദിവസമാണ് ജീവനക്കാർ കടയിലെ സിസിടിവി ക്യാമറകൾ പരിശോധിച്ചത്. അപ്പോഴാണ് മോഷണം വിവരം അറിയുന്നത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് യുവതിയെ കണ്ടെത്തിയത്.

തുടർന്ന് മോഷ്ടിച്ച സാധനങ്ങളുടെ വില ഈടാക്കി താക്കീത് നൽകിയാണ് യുവതിയെ വിട്ടയച്ചത്. ഒക്റ്റോബർ ഒമ്പതിനായിരുന്നു തീപിടിത്തം.

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ 'തേജസ്'

ശബരിമലയിലെ സ്വർണം കാണാതായത് രാഷ്ട്രപതിയെ ധരിപ്പിക്കും

സജിത കൊലക്കേസ്: ചെന്താമരയുടെ ശിക്ഷ വെള്ളിയാഴ്ച വിധിക്കും

ഗണേഷ് മന്ത്രിയാകാൻ സരിതയെ ഉപയോഗിച്ചെന്ന് വെള്ളാപ്പള്ളി; താൻ വെള്ളാപ്പള്ളിയുടെ ലെവൽ അല്ലെന്ന് ഗണേഷ്

ഗൾഫ് പര്യടനം: മുഖ്യമന്ത്രി ബഹ്റൈനിൽ