മന്ത്രി പി. രാജീവിന്‍റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കളമശേരി സയൻസ് പാർക്ക് സന്ദർശിക്കുന്നു. 
Local

കളമശേരി സയൻസ് പാർക്ക് നവീകരിക്കും: മന്ത്രി പി. രാജീവ്

പാർക്കിനോട് ചേർന്ന് കിൻഫ്രയുടെ ഉടമസ്ഥതയിലുള്ള തടാകം പാർക്കിന്‍റെ ഭാഗമായി ഉപയോഗപ്പെടുത്തും

കളമശേരി: മന്ത്രി പി രാജീവ് എംപി ആയിരിക്കെ മുൻകൈയെടുത്ത് സ്ഥാപിച്ച കളമശേരി ചിൽഡ്രൻസ് സയൻസ് പാർക്ക് വിവിധ ശാസ്ത്ര, വിനോദ ഉപാധികൾ ഉൾപ്പെടുത്തി നവീകരിക്കുന്നു. ഇതിന്‍റെ സാധ്യതകളാരായാൻ വിവിധ വിഭാഗം ഉദ്യോഗസ്ഥരും നഗരസഭാ ജനപ്രതിനിധികളും മന്ത്രിയുടെ നേതൃത്വത്തിൽ സയൻസ് പാർക്ക് സന്ദർശിച്ചു.

പാർക്കിനോട് ചേർന്ന് കിൻഫ്രയുടെ ഉടമസ്ഥതയിലുള്ള തടാകം പാർക്കിന്‍റെ ഭാഗമായി ഉപയോഗപ്പെടുത്തും. തടാകത്തിന്‍റെ വശങ്ങളിലെ അക്വേഷ്യ മരങ്ങൾ വെട്ടിമാറ്റി പകരം പ്രകൃതി സൗഹൃദ മരങ്ങൾ വെച്ച് പിടിപ്പിക്കും. തടാകത്തിൽ പെട്രോളിയും ഇന്ധനം ഉപയോഗിക്കാതെ ബോട്ടിങ്, കയാക്കിങ് തുടങ്ങിയ വിനോദ ഉപാധികൾ സ്ഥാപിക്കും. സാഹസവിനോദങ്ങളായ സിപ്പ് ലൈൻ, സ്കൈ സൈക്കിൾ എന്നിവയും ഏർപ്പെടുത്തും.

പാർക്കിൽ നക്ഷത്ര നിരീക്ഷണത്തിനുള്ള ടെലസ്കോപ്പ്, ആർടിഫിഷ്യൽ ഇന്‍റലിജൻസ് പരിചയപ്പെടുത്തുന്ന ഉപകരണങ്ങൾ എന്നിവയും സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു.

കിൻഫ്ര പ്ലാനിങ്ങ് ആൻഡ് ബിസിനസ് ജനറൽ മാനേജർ ടി ബി അമ്പിളി, ഡിടിപിസി ഇൻഫോർമേഷൻ ഓഫീസർ എബി കുഞ്ഞുമോൻ, കളമശേരി നഗരസഭ ചെയർപേഴ്സൺ സീമ കണ്ണൻ, ഡിപിസി അംഗം ജമാൽ മണക്കാടൻ, ആരോഗ്യ സമിതി അധ്യക്ഷൻ എ കെ നിഷാദ്, കൗൺസിലർമാരായ കെ കെ ശശി, ബഷീർ അയ്യംബ്രാത്ത്, അൻവർ കുടിലിൽ, റോസ് മേരി എന്നിവർ പങ്കെടുത്തു.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്