യാത്രയ്ക്കിടെ യുവാവിന് അപസ്മാരം; രക്ഷയായി കെഎസ്ആർടിസി  
Local

യാത്രയ്ക്കിടെ യുവാവിന് അപസ്മാരം; രക്ഷയായി കെഎസ്ആർടിസി

മൂന്നാറിൽ നിന്നു കൊടുങ്ങല്ലൂരിനു പോയ ബസിൽ തിങ്കൾ വൈകിട്ടു നെല്ലിമറ്റത്തു വച്ചാണു യുവാവിന് അപസ്മാരമുണ്ടായത്.

നീതു ചന്ദ്രൻ

കോതമംഗലം: കെഎസ്ആർടി സി ബസ് യാത്രയ്ക്കിടെ അപസ്മ‌ാര ബാധയുണ്ടായ യുവാവിനെ കോതമംഗലത്തെ ആശുപത്രിയിലെത്തിച്ച് ബസ് ജീവനക്കാർ. കോതമംഗലം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിലേക്കു ബസ് എത്തുമ്പോൾ പുതിയ അത്യാഹിത വിഭാഗം ഉദ്ഘാടനം നടക്കുകയായിരുന്നു. മൂന്നാറിൽ നിന്നു കൊടുങ്ങല്ലൂരിനു പോയ ബസിൽ തിങ്കൾ വൈകിട്ടു നെല്ലിമറ്റത്തു വച്ചാണു യുവാവിന് അപസ്മാരമുണ്ടായത്.

കോതമംഗലത്തെ കെ എ സ്ആർടിസി ബസ് സ്റ്റാൻഡിൽ പോലും കയറാതെ ബസ് ഉടൻ ആശുപത്രിയിലേക്കു വിട്ടു. ജീവനക്കാർ അറിയിച്ചതോടെ പൊലീസും ആശുപത്രിയിലെത്തി. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച ശേഷം ബസ് യാത്ര തുടർന്നു.

കൊടുങ്ങല്ലൂർ ഡിപ്പോയിലെ കെഎൽ 15 - 8728 നമ്പർ ബസിലെ ഡ്രൈവർ റോയിയും കണ്ടക്ടർ എൽദോസും യാത്രക്കാരും ചേർന്നാണു കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചത്.

ചാനൽ റേറ്റിങ് തട്ടിപ്പ്: ആരോപണം കേന്ദ്രം അന്വേഷിക്കും

ശബരിമല വരുമാനത്തിൽ വൻ വർധന; ഇതുവരെ കിട്ടിയത് 210 കോടി രൂപ

ജഗന്നാഥ ക്ഷേത്രത്തിലെ രത്നസിംഹാസനം കണ്ട് കണ്ണ് തള്ളി സോഷ്യൽ മീഡിയ; സുരക്ഷയെവിടെയെന്ന് ചോദ്യം

മന്ത്രി സജി ചെറിയാന്‍റെ വാഹനം അപകടത്തിൽപ്പെട്ടു

സാമ്പത്തിക ബാധ്യത; ചാലക്കുടിയിൽ വയോധികൻ ആത്മഹത്യ ചെയ്തു