മദ്യ ലഹരിയിൽ യുവാക്കളുടെ മർദനം; അൻപതുകാരന് പരുക്ക്

 

representative image

Local

മദ്യ ലഹരിയിൽ യുവാക്കളുടെ മർദനം; അൻപതുകാരന് പരുക്ക്

ആക്രമണത്തിനിടെ കഴുത്തിലുണ്ടായിരുന്ന മാലയും 1800 രൂപയും യുവാക്കൾ കവർന്നതായി അഡ്വിൻ പരാതിയിൽ പറയുന്നു.

തിരുവനന്തപുരം: മദ്യ ലഹരിയിലെത്തിയ യുവാക്കൾ പണം നൽകാത്തതിന്‍റെ പേരിൽ അൻപതുകാരനെ ക്രൂരമായി മർദിച്ചതായി പരാതി. തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് ഗാന്ധിപുരം സ്വദേശി അഡ്വിൻ ലാസിന് മൂന്ന് പേർ ആക്രമിക്കുന്നത്.

ആക്രമണത്തിൽ കഴുത്തിലുണ്ടായിരുന്ന മാലയും 1800 രൂപയും യുവാക്കൾ കവർന്നതായി അഡ്വിൻ പരാതിയിൽ പറയുന്നു. ആക്രമണത്തിൽ ചന്തവിള സ്വദേശി നിധിന്‍ (27), അണിയൂര്‍ സ്വദേശികളായ ഷിജിന്‍ (23), അജിന്‍ (24) എന്നിവരെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു.

അഡ്വിന്‍ ലാസിനോട് മദ്യലഹരിയിലായിരുന്ന യുവാക്കൾ പണം ചോദിച്ചു. കൊടുക്കാത്തതിനാല്‍ കഴുത്തിലുണ്ടായിരുന്ന മാലയ്ക്കായി ഇവര്‍ പിടിവലി നടത്തി. തുടര്‍ന്ന് മാലയും പണവും കവർന്ന ശേഷം മർദിച്ചെന്നാണ് അഡ്വിൻ പരാതിയിൽ പറയുന്നത്. മാലയ്ക്ക് വേണ്ടിയുളള ആക്രമണത്തിൽ കഴുത്തിന് മുറിവേറ്റിട്ടുണ്ട്. ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിട്ടുണ്ട്.

കന്യാസ്ത്രീകള്‍ക്കും മലയാളി വൈദികര്‍ക്കും നേരേ വീണ്ടും ആക്രമണം; പിന്നിൽ 70 ഓളം ബജ്റംഗ്ദൾ പ്രവർത്തകർ

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കൽ; വീണ്ടും ചർച്ച തുടങ്ങി

കപില്‍ ശര്‍മയുടെ ക്യാനഡയിലെ കഫെയ്ക്കു നേരേ വീണ്ടും വെടിവയ്പ്പ്

കസ്റ്റഡിയിലെടുത്ത പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചത് ഭാര്യ; രണ്ടു പേരും പിടിയിൽ

601 ഡോക്റ്റർമാർക്കെതിരേ ആരോഗ്യ വകുപ്പിന്‍റെ നടപടി