സൗജന്യ മെഡിക്കൽ ക്യാമ്പും നേത്രപരിശോധനയും സംഘടിപ്പിച്ചു

 
Local

സൗജന്യ മെഡിക്കൽ ക്യാമ്പും നേത്രപരിശോധനയും സംഘടിപ്പിച്ചു

സൗജന്യ മരുന്നുകളും വിതരണം ചെയ്തു.

നീതു ചന്ദ്രൻ

പൂജപ്പുര: അന്താരാഷ്ട്ര വനിതാ ദിനത്തിന്‍റെ ഭാഗമായി 2 കേരള എൻ സി സി ബറ്റാലിയൻ നിരാലംബരായ അമ്മമാർക്ക് വൈദ്യസഹായം എന്ന ആശയവുമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 9 30 ന് പൂജപ്പുരയിൽ അമ്മമാരുടെ വൃദ്ധസദനത്തിൽ വച്ചു നടന്ന ചടങ്ങ് കമാൻഡിംഗ് ഓഫീസർ കേണൽ ജയശങ്കർ ചൗധരി ഉദ്ഘാടനം ചെയ്തു.

അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മേജർ ആനന്ദ് , സുബേദാർ ഗിരീഷ്, നായിബ് സുബേദാർ എം.ഡി അഷറഫ് പാങ്ങോട് മിലിറ്ററി ഹോസ്പിറ്റിലെ ഡോക്ടർമാരായ ക്യാപ്റ്റൻ ജോൽ മാത്യു, ക്യാപ്റ്റൻ നമിത നായർ എന്നിവരും പങ്കജ് കസ്തൂരി ആശുപത്രികളിലെ വിദഗ്ധരായ ഡോക്ടർമാരും പങ്കെടുത്തു. സൗജന്യ മരുന്നുകളും വിതരണം ചെയ്തു.

പിഎം ശ്രീ പദ്ധതിയിൽ എതിർപ്പ് തുടരും; സിപിഐ എക്സിക‍്യൂട്ടീവ് തീരുമാനം

അതൃപ്തി പരസ‍്യമാക്കിയതിനു പിന്നാലെ ചാണ്ടി ഉമ്മനും ഷമ മുഹമ്മദിനും പുതിയ പദവികൾ

കോൽക്കത്ത- ശ്രീനഗർ ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി

സ്ത്രീകളെ ചാവേറാക്കാന്‍ 'ജിഹാദി കോഴ്‌സ് ' ആരംഭിച്ച് ജെയ്‌ഷെ

പിഎം ശ്രീ പദ്ധതി; മന്ത്രിസഭാ യോഗത്തിൽ സംസ്ഥാന സർക്കാരിന്‍റെ തീരുമാനത്തിനെതിരേ സിപിഐ