Police പ്രതീകാത്മക ചിത്രം
Local

തിരുവനന്തപുരത്ത് പൊലീസുകാരന് ക്രൂര മർദനം; പ്രതികളെ തിരഞ്ഞ് പൊലീസ്

അക്രമത്തിന് പിന്നിൽ ലഹരിമാഫിയയാണെന്നാണ് പൊലീസിന്‍റെ നിഗമനം

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസുകാരന് ക്രൂര മർദനം. തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലെ സിപിഒ സിജു തോമസിനാണ് പരുക്കേറ്റത്. ചാല മാർക്കറ്റിൽ വെച്ച് ബൈക്കിലെത്തിയ സംഘം പൊലീസുകാരനെ ക്രൂരമായി മർദിക്കുകയായിരുന്നു. പരുക്കേറ്റ സിജുവിനെ ഫോർട്ട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രിയാണ് സംഭവം.അക്രമത്തിന് പിന്നിൽ ലഹരിമാഫിയയാണെന്നാണ് പൊലീസിന്‍റെ നിഗമനം. ആരെയും അറസ്റ്റ് ചെയ്യാനായിട്ടില്ല. പ്രതികൾക്കായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

പാലക്കാട്ട് കാർ പൊട്ടിത്തെറിച്ച സംഭവം: ചികിത്സയിലായിരുന്ന 2 കുട്ടികൾ മരിച്ചു

നിമിഷപ്രിയയുടെ മോചനത്തിന് പ്രധാനമന്ത്രി ഇടപെടണം; കെ.സി. വേണുഗോപാൽ കത്തയച്ചു

ബിജെപി കേരളത്തിൽ അധികാരത്തിലെത്തും: അമിത് ഷാ

യുപിയിൽ യുവ മലയാളി ഡോക്റ്റർ മരിച്ച നിലയിൽ

കൊൽക്കത്ത ബോയ്‌സ് ഹോസ്റ്റലിൽ യുവതിക്ക് പീഡനം; വിദ്യാർഥി അറസ്റ്റിൽ