ബസിൽ നിന്ന് വീണ് പരുക്കേറ്റ വിദ്യാർഥിനി 
Local

പാലക്കാട് ഓടുന്ന ബസിൽ നിന്നു തെറിച്ചുവീണ് വിദ്യാർഥിനിക്കു പരുക്ക്

കൈയ്ക്കും കാലിനും പരുക്കേറ്റ കുട്ടിയെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്

MV Desk

പാലക്കാട്: മണ്ണാർക്കാട് ഓടുന്ന ബസിൽ നിന്ന് തെറിച്ചുവീണ് കുട്ടിക്ക് പരുക്ക്. തെങ്കര സർക്കാർ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനി മർജാനക്കാണ് പരുക്കേറ്റത്. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം, ബസിൽ നിന്നു തെറിച്ചുവീണിട്ടും വാഹനം നിർത്താതെ പോയതായി കുട്ടി ആരോപിച്ചു. ബസിൽ നിന്നും കുട്ടികൾ ഇറങ്ങി തീരുന്നതിനു മുമ്പേ മുന്നോട്ടെടുത്തതാണ് അപകടത്തിനിടയാക്കിയത്. ഡ്രൈവറുടെ അനാസ്ഥയ്ക്കെതിരെ നാട്ടുകാരും രംഗത്തെത്തി. കൈയ്ക്കും കാലിനും പരുക്കേറ്റ കുട്ടിയെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്.

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഉദ‍്യോഗസ്ഥർ അമിത സ്വാതന്ത്ര‍്യം നൽകി; ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

''രണ്ടു വർഷത്തിന് ശേഷം എസ്എസ്കെ ഫണ്ട് ലഭിച്ചു''; ശേഷിക്കുന്ന പണം ഉടനെ ലഭിക്കുമെന്ന് വിദ‍്യാഭ‍്യാസ മന്ത്രി

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് വീണ്ടും മരണം

രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്ന കേസിൽ അമ്മ അറസ്റ്റിൽ

മമ്മൂക്ക, സൗബിൻ, ആസിഫ്... മുഴുവൻ ഇക്കമാരാണല്ലോ; വർഗീയ പരാമർശവുമായി ബിജെപി നേതാവ്