യുവാവിന്‍റെ ജനനേന്ദ്രിയം മുറിച്ച കേസിൽ പ്രതികൾ പിടിയിൽ

 
Representative image
Local

യുവാവിന്‍റെ ജനനേന്ദ്രിയം മുറിച്ച കേസിൽ പ്രതികൾ പിടിയിൽ

തൃശൂർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ വെന്‍റിലേറ്ററിൽ ചികിത്സയിലാണ്.

Megha Ramesh Chandran

കൊച്ചി: യുവാവിന്‍റെ ജനനേന്ദ്രിയം മുറിക്കുകയും കണ്ണ് കുത്തിപ്പൊട്ടിച്ച് വഴിയിൽ തളളുകയും ചെയ്ത സംഭവത്തിൽ മൂന്നു പേർ പിടിയിൽ. വരാപ്പുഴ കൂനമ്മാവിലെ അഗതി മന്ദിരത്തിലെ പാസ്റ്റർ പ്രാൻസിസ്, ആരോമൽ, നിതിൻ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

ഒക്റ്റോബർ 21 നാണ് ആലപ്പുഴ അരൂർ സ്വദേശി സുദർശനെ ആക്രമിക്കപ്പെട്ട നിലയിൽ കൊടുങ്ങല്ലൂരിലെ പണിക്കേഴ്സ് ഹാളിനു സമീപം കണ്ടത്തെിയത്. തൃശൂർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ വെന്‍റിലേറ്ററിൽ ചികിത്സയിലാണ്.

വഴിയാത്രക്കാരേ ശല്യപ്പെടുത്തിയതിന് പൊലീസ് സുദർശനെ കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് മനോനില ശരിയല്ലെന്ന് കണ്ട് അഗതിമന്ദിരത്തിലാക്കുകയായിരുന്നു.

എന്നാൽ അഗതിമന്ദിരത്തിൽ വച്ചു അന്തേവാസികൾ തമ്മിൽ തർക്കമുണ്ടാകുകയും തുടർന്നു അഗതിമന്ദിരത്തിന്‍റെ നടത്തിപ്പുകാർ സുദർശനെ ക്രൂരമായി മർദിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സുദർശന്‍റെ ശരീരത്തിൽ കത്തി കൊണ്ട് വരഞ്ഞ പാടുകളുമുണ്ട്.

കനകക്കപ്പിൽ കന്നി മുത്തം

സി​​പി​​ഐ ‌ക​​ലി​​പ്പി​​ൽ ത​​ന്നെ

സംസ്‌കൃതമറിയാത്ത എസ്എഫ്ഐ നേതാവിന് പിഎച്ച്ഡി കൊടുക്കാൻ ശുപാർശ

മൂലമറ്റം പവർ ഹൗസ് ഒരു മാസത്തേക്ക് അടയ്ക്കുന്നു

രാഷ്‌ട്രപതി റഫാലിൽ പറക്കും