kgsna 
Local

നഴ്സിംഗ് വിദ്യാർഥിനികളോട് ശിശു രോഗ വിദഗ്ദ്ധൻ അപമര്യാദയായി പെരുമാറിയതിൽ പ്രതിഷേധിച്ച് കെജിഎസ്എൻഎ

കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ശിശു രോഗ വിദഗ്ദ്ധനായിരുന്ന ഡോ: അഭിലാഷാണ് നഴ്സിംഗ് വിദ്യാർഥിനികളോട് അപമര്യാദയായി പെരുമാറിയത്

MV Desk

തിരുവനന്തപുരം: കാസർഗോഡ് ഗവണ്മെന്‍റ് നഴ്സിംഗ് സ്കൂളിലെ നഴ്സിംഗ് വിദ്യാർഥിനികളോട് ശിശു രോഗ വിദഗ്ദ്ധൻ അപമര്യാദയായി പെരുമാറിയതിൽ പ്രതിഷേധിച്ച് കെജിഎസ്എൻഎ. കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ശിശു രോഗ വിദഗ്ദ്ധനായിരുന്ന ഡോ: അഭിലാഷാണ് നഴ്സിംഗ് വിദ്യാർഥിനികളോട് അപമര്യാദയായി പെരുമാറിയത്.

ഡോക്ടറെ സർവിസിൽ നിന്ന് സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെജിഎസ്എൻഎ എംസിഎച്ച് യൂണിറ്റ് ഡിഎച്ച്എസിനു മുന്നിൽ നിന്നും ഡിഎംഒ ഓഫീസിലേക്ക് മാർച്ച്‌ നടത്തി. ജില്ലാ പ്രസിഡൻ്റ് സ.വിജിഷ്ണയുടെ അധ്യക്ഷതയിൽ ജില്ല സെക്രട്ടറി സ.അനിൽകുമാർ സ്വാഗതം പറഞ്ഞു. കെജിഎൻഎ സംസ്ഥാന ജനറൽ സെക്രട്ടറി സ.സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു.

കെ ജി എൻ എ സംസ്ഥാന പ്രസിഡൻ്റ് സ .നിഷ ഹമീദ് ,സംസ്ഥാന വൈസ് പ്രസിഡൻ്റ് സ.ഹമീദ്, കെജിഎസ്എൻഎ സ്റ്റേറ്റ് പ്രസിഡന്‍റ് സ.ഐശ്വര്യ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. എംസിഎച്ച് യൂണിറ്റ് സെക്രട്ടറി സ.അഭിഷേക് നന്ദി അറിയിച്ചു. പ്രസ്തുത പരിപടിയിൽ എംസിഎച്ച് യൂണിറ്റും ജിഎച്ച് യൂണിറ്റും പങ്കെടുത്തു.

അടിമുടി യുഡിഎഫ് തരംഗം; കാലിടറി എൽഡിഎഫ്, നില മെച്ചപ്പെടുത്തി ബിജെപി

മണ്ണാർക്കാട് നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിക്ക് ആകെ ലഭിച്ചത് ഒരേ ഒരു വോട്ട്

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവർത്തകന് ദാരുണാന്ത്യം

സന്നിധാനത്ത് ട്രാക്റ്റർ മറിഞ്ഞ് അപകടം; 8 പേർക്ക് പരുക്ക്

മെസിക്കൊപ്പം പന്ത് തട്ടി രേവന്ത് റെഡ്ഡി