ലിപ്സി

 
Local

അധ്യാപിക പുഴയിൽ മരിച്ച നിലയിൽ

അഷ്ടമിച്ചിറ എൽപി സ്കൂളിലെ അധ്യാപികയാണ് ലിപ്‌സി.

നീതു ചന്ദ്രൻ

ചാലക്കുടി: അതിരപ്പിള്ളിയിൽ അധ്യാപികയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊടുങ്ങല്ലൂർ പുല്ലൂറ്റ് സ്വദേശി ചക്കുങ്ങൽ രാജീവ് കുമാറിന്‍റെ ഭാര്യ ലിപ്‌സി (42) യുടെ മൃതദേഹമാണ് പ്ലാന്‍റേഷൻ പള്ളിയുടെ ഭാഗത്ത് കണ്ടെത്തിയത്. തിങ്കളാഴ്ച വൈകുന്നേരം പിള്ളപ്പാറ ഭാഗത്ത്‌ ഒരു യുവതി പുഴയിൽ ചാടുന്നത് കണ്ടതായി നാട്ടുകാർ പൊലീസിനെ അറിയിച്ചിരുന്നു. പരിശോധനയിൽ പുഴയുടെ തീരത്ത് നിന്ന് യുവതിയുടേതെന്ന് കരുതുന്ന സ്കൂട്ടർ കണ്ടെത്തി.

തുടർന്ന് പുഴയിൽ നടത്തിയ തെരച്ചിലിൽ ആണ് ചൊവ്വാഴ്ച രാവിലെ പ്ലാന്‍റേഷൻ പള്ളിയുടെ ഭാഗത്ത് നിന്നും മൃതദേഹം കണ്ടെത്തിയത്. അഷ്ടമിച്ചിറ എൽപി സ്കൂളിലെ അധ്യാപികയാണ് ലിപ്‌സി. അതിരപ്പിള്ളി, മലക്കപ്പാറ പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

പേരാമ്പ്ര സംഘർഷത്തിൽ സ്ഫോടക വസ്തുക്കളെറിഞ്ഞു; യുഡിഎഫ് പ്രവർത്തകർക്കെതിരേ കേസ്

കൊല്ലം സ്വദേശിനിക്ക് അമീബിക് മസ്തിഷ്ക ജ്വരം

വസ്തുതകൾ മനസിലാകാതെയുള്ള പ്രതികരണം; എം.എ. ബേബിയെ തള്ളി മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്ര അനുമതി

സംസ്ഥാനത്ത് മഴ ശക്തമാവുന്നു; വെള്ളിയാഴ്ച വരെ മുന്നറിയിപ്പ്