തിരുവനന്തപുരം കിള്ളിപ്പാലത്ത് ആക്രിക്കടയ്ക്ക് തീപിടിച്ചു

 

Representative Image

Local

തിരുവനന്തപുരം കിള്ളിപ്പാലത്ത് ആക്രിക്കടയ്ക്ക് തീപിടിച്ചു

ഏകദേശം 12 ലോഡ് ആക്രി സാധനങ്ങൾ കടയ്ക്കുള്ളിൽ ഉണ്ടായിരുന്നുവെന്ന് അധികൃതർ

തിരുവനന്തപുരം: കിള്ളിപ്പാലം ബണ്ട് റോഡിനരികിലെ ആക്രിക്കടയിൽ തീപിടിച്ചു. മുഹമ്മദു ഹുസൈൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഹന-സന ട്രേഡ്‌സ് എന്ന കടയ്ക്കാണ് വ്യാഴാഴ്ച തീപിടിത്തം ഉണ്ടായത്. കടയ്ക്കുള്ളിൽനിന്നു പുക ഉയരുന്നത് കണ്ട് മറ്റ് ജീവനക്കാരാണ് ഫയർഫോഴ്സിൽ വരം അറിയിച്ചത്.

ഈ സമയത്ത് ഏകദേശം 10 ജീവനക്കാർ കടയ്ക്കുള്ളിൽ ഉണ്ടായിരുന്നുവെങ്കിലും എല്ലാവരേയും സുരക്ഷിതമായി പുറത്തേക്കെത്തിക്കാൻ സാധിച്ചു. സമീപത്ത് നിരവധി വീടുകളും സ്ഥാപനങ്ങളും ഉണ്ടായിരുന്നത് ആശങ്ക വർധിപ്പിച്ചെങ്കിലും തീ ഉടന്‍ തിയന്ത്രണവിധേയമാക്കി.

കഴിഞ്ഞ വർഷവും ഇതിന് സമീപം മറ്റൊരു തീപിടിത്തത്തിൽ വൻ നാശനഷ്ടമുണ്ടായിരുന്നു. വിവരം ലഭിച്ചയുടൻ തിരുവനന്തപുരം ഫയർ സ്റ്റേഷനിൽനിന്ന് സംഘം എത്തി, കൂടുതൽ സ്ഥലത്തേക്ക് തീ വ്യാപിക്കും മുൻപ് കെടുത്താൻ സാധിച്ചു. ഏകദേശം 12 ലോഡ് ആക്രി സാധനങ്ങൾ കടയ്ക്കുള്ളിൽ ഉണ്ടായിരുന്നുവെന്ന് ഫയർഫോഴ്‌സ് അറിയിച്ചു. പെട്ടന്ന് തീ പിടിക്കുന്ന കടലാസ്, പേപ്പർ കവർ പോലുള്ള വസ്തുക്കളുമുണ്ടായിരുന്നു. നഷ്ടം തടയാൻ കഴിഞ്ഞതായും അധികൃതർ അറിയിച്ചു.

കാട്ടാന കിണറ്റിൽ തന്നെ; വനംവകുപ്പിനെ വിശ്വാസമില്ലെന്ന് എംഎൽഎ, രക്ഷാദൗത്യം നിർത്തിവച്ചു

ഷാജൻ സ്കറിയയെ മർദിച്ച സംഭവം; അഞ്ച് പേർക്കെതിരേ വധശ്രമത്തിന് കേസെടുത്തു

മാനവരാശിയുടെ പുരോഗതിക്ക് ഇന്ത്യ-ചൈന ബന്ധം അനിവാര്യം; 7 വർഷങ്ങൾക്ക് ശേഷം ഷി ജിൻപിങ്ങുമായി മോദി കൂടിക്കാഴ്ച നടത്തി

പോർഷെ മുതൽ ബിഎംഡബ്ല്യു വരെ; ബാങ്ക് തട്ടിപ്പ് കേസിൽ ഡസൻ കണക്കിന് വാഹനങ്ങൾ പിടിച്ചെടുത്ത് ഇഡി

ഒഡീശയിൽ 22കാരി കൂട്ടബലാത്സംഗത്തിനിരയായി; രണ്ടു പേർ അറസ്റ്റിൽ