Tiger - Representative Image 
Local

പുല്‍പ്പള്ളി ജനവാസമേഖലയില്‍ വീണ്ടും കടുവ ഇറങ്ങി; നാട്ടുകാർ പരിഭ്രാന്തിയിൽ

കൃഷിയിടത്തില്‍ ഏറെ നേരം കടുവ നിന്നതായി നാട്ടുകാര്‍ പറയുന്നു

Namitha Mohanan

കല്‍പ്പറ്റ: പുല്‍പ്പള്ളിയില്‍ വാടാനക്കവലയിലെ ജനവാസമേഖലയില്‍ കടുവ ഇറങ്ങിയതായി നാട്ടുകാര്‍. കാട്ടുപന്നിയെ ഓടിച്ചാണ് കടുവ ജനവാസകേന്ദ്രത്തിലെത്തിയതെന്നാണ് നിഗമനം. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന തുടങ്ങി.

കൃഷിയിടത്തില്‍ ഏറെ നേരം കടുവ നിന്നതായി നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലും പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഉണ്ടായിരുന്നു. വനംവകുപ്പ് പ്രദേശത്ത് ക്യാമറകളും കൂടുകളും സ്ഥാപിച്ച് നിരീക്ഷണം നടത്തി വരുന്നതിനിടെയാണ് വീണ്ടും കടുവയെത്തിയത്.

തദ്ദേശ തെരഞ്ഞെടുപ്പ്; ഫലമറിയാൻ മണിക്കൂറുകൾ മാത്രം, വോട്ടെണ്ണൽ രാവിലെ 8 മുതൽ

പ്രതികളെല്ലാം വിയ്യൂരിലേക്ക്; ജയിൽ മാറ്റം വേണമെങ്കിൽ പ്രത്യേകം അപേക്ഷിക്കാം

2027 സെൻസസിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കേന്ദ്ര വിവരാവകാശ കമ്മിഷണറായി പി.ആർ. രമേശ്; പദവിയിലെത്തുന്ന ആദ്യ മലയാളി

"കേരളവും സര്‍ക്കാരും അവള്‍ക്കൊപ്പം''; ഐഎഫ്എഫ്കെ ഉദ്ഘാടനം ചെയ്ത് സജി ചെറിയാൻ