ഫാക്റ്ററിയിലെ കംപ്രസർ പൊട്ടിത്തെറിച്ച് തൊഴിലാളിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: ഫാക്റ്ററിയിലെ കപ്രംസർ പൊട്ടിത്തെറിച്ച് ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. ഉറിയാക്കോട് പ്രവർത്തിക്കുന്ന ഫർണിച്ചർ കമ്പനിയിലെ ജീവനക്കാരനായ ബിഹാർ സ്വദേശി സരോജ് സഹായിയാണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ 7.30 യോടെയാണ് വിളപ്പിൽശാലയ്ക്കു സമീപം ഉറിയാക്കോട് ഫാക്റ്ററിയിൽ അപകടമുണ്ടായത്. ഇരുമ്പിന്‍റെയും അലൂമിനിയത്തിന്‍റെയും സാധനങ്ങൾ നിർമിക്കുന്നതാണ് ഫാക്റ്ററി. എയർ കംപ്രസറാണ് പൊട്ടിത്തെറിച്ചത്.
സരോജിന്‍റെ തലയ്ക്കടക്കം ഗുരുതര പരുക്കേറ്റിട്ടുണ്ട്. അപകട സമയത്ത് ഫാക്റ്ററിയിൽ 11 തൊഴിലാളികൾ ഉണ്ടായിരുന്നു. സരോജിന്‍റെ തൊട്ടടുത്ത് സംഭവ സമയം മറ്റാരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.