Local

കോഴഞ്ചേരിയിൽ റോഡരികിലെ ഓടയിൽ ബൈക്ക് യാത്രികനായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ഇന്ന് രാവിലെയാണ് സംഭവം

MV Desk

കോഴഞ്ചേരി: പുല്ലാട് ആത്മാവ് കവലയിൽ റോഡരികിലെ ഓടയിൽ ബൈക്ക് യാത്രികനായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് സംഭവം. പുല്ലാട് ആത്മാവ് കവലയ്ക്ക് അടുത്ത് അരിക്കുഴി കുളത്തിന് സമീപമാണ് ഓടയിൽ ബൈക്കുമായി വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

പായിപ്പാട് കുന്നന്താനം വിഷ്ണു സദനത്തിൽ അജീഷ് കുമാർ ആണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. കോയിപ്രം പൊലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.

മാസപ്പടിക്കേസിൽ ഇഡിയുടെ റിപ്പോർട്ടിന്മേൽ അന്വേഷണം നടത്താം; സർക്കാരിന് എജിയുടെ നിയമോപദേശം

ആസൂത്രണ ബോർഡിലെ ക്രമക്കേട്; ചോദ‍്യം ചെയ്യലിന് ഹാജരാകണമെന്ന ക്രൈംബ്രാഞ്ച് നിർദേശത്തിനെതിരേ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‌സി

കേരള കോൺഗ്രസ് നേതൃയോഗത്തിൽ തമ്മിൽത്തല്ല്; പരുക്കേറ്റവർ ആശുപത്രിയിൽ

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുൻ കായിക മന്ത്രിയെ ചോദ‍്യം ചെയ്യാനൊരുങ്ങി എസ്ഐടി

കോലിയും രോഹിത്തും തിരുവനന്തപുരത്തേക്ക്; കാര‍്യവട്ടം ഏകദിനത്തിന്‍റെ മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നു