മീനച്ചിലാറ്റിലെ ഒഴുക്കിൽ പെട്ട് യുവാവിനെ കാണാതായി 
Local

മീനച്ചിലാറ്റിലെ ഒഴുക്കിൽ പെട്ട് യുവാവിനെ കാണാതായി

ഞായറാഴ്ച രാവിലെ പതിനൊന്നരയോടെ സുഹൃത്തിനൊപ്പം ചെക്ക് ഡാമിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു ധനേഷ്.

നീതു ചന്ദ്രൻ

കോട്ടയം: പാലാ കിടങ്ങൂരിൽ മീനച്ചിലാറ്റിൽ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ കൈപ്പുഴ സ്വദേശി ധനേഷ് മോൻ ഷാജിയെ (26)യാണ് കാണാതായത്. ഞായറാഴ്ച രാവിലെ പതിനൊന്നരയോടെ സുഹൃത്തിനൊപ്പം ചെക്ക് ഡാമിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു ധനേഷ്.

പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് സ്ഥലത്ത് തെരച്ചിൽ നടത്തുകയാണ്. എന്നാൽ നദിയിലെ ശക്തമായ അടിയൊഴുക്ക് രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധിയായിട്ടുണ്ട്

മുൻകൂർ ജാമ‍്യാപേക്ഷ അടച്ചിട്ട മുറിയിൽ പരിഗണിക്കണം; ഹർജിയുമായി രാഹുൽ മാങ്കൂട്ടത്തിൽ

'ജോലി ചെയ്യാൻ വെറുപ്പ്, രാജിവെക്കാൻ പോകുന്നു'; 22കാരന്‍റെ വിഡിയോ വൈറൽ

കശുവണ്ടി ഇറക്കുമതി; വ്യവസായി അനീഷ് ബാബുവിന്‍റെ മുൻകൂർ ജാമ്യം നിഷേധിച്ച് സുപ്രീംകോടതി

കെഎസ്ആർടിസി ഡ്രൈവറെ തടഞ്ഞ കേസ്; മേയർ ആര്യ രാജേന്ദ്രനെയും ഭർത്താവിനെയും കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കി

ബെംഗലുരൂവിൽ നിന്നെത്തിയ ബസിൽ ലക്ഷങ്ങളുടെ കള്ളപ്പണം; 2 പേർ കസ്റ്റഡിയിൽ