Anurag Anil Borkar died by suicide at his residence

 
Mumbai

'എനിക്ക് ഡോക്റ്റർ ആവണ്ട'; 99.99% മാർക്ക് വാങ്ങിയ വിദ്യാർഥി തൂങ്ങി മരിച്ചു

അനുരാഗ് 2025 ലെ യുജി പരീക്ഷയിൽ 99.99% മാർക്കും ഒബിസി വിഭാഗത്തിൽ 1475 റാങ്കും നേടിയിരുന്നു.

Jithu Krishna

മുംബൈ: മെഡിക്കൽ പ്രവേശനത്തിനുള്ള തയാറെടുപ്പിലായിരുന്ന പത്തൊൻപതുകാരൻ ആത്മഹത്യ ചെയ്തു. നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) വിജയിച്ച മഹാരാഷ്ട്രയിലെ ചന്ദ്രപുർ ജില്ല സ്വദേശിയായ അനുരാഗ് അനിൽ ബോർക്കറാണ് മരിച്ചത്.

അനുരാഗ് 2025ലെ യുജി പരീക്ഷയിൽ 99.99% മാർക്കും ഒബിസി വിഭാഗത്തിൽ 1475 ആം റാങ്കും നേടിയിരുന്നു.

ഗൊരഖ്പുരിലെ മെഡിക്കൽ കോളെജിലെക്ക് എംബിബിഎസ് പ്രവേശനത്തിനു വേണ്ടി പോകാനിരിക്കെയാണ് ഇയാളെ വീട്ടിൽ നിന്നു തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

അനുരാഗിന്‍റെ മുറിയിൽ നിന്നും ലഭിച്ച കുറിപ്പിൽ "മെഡിസിൻ പഠിക്കാൻ താൽപര്യമില്ല, ബിസിനസ് രംഗത്തേക്ക് പോകാനാണ് ഇഷ്ടം'' എന്നെഴുതിയിരുന്നതായി പൊലീസ് കണ്ടെത്തി.

അയോധ്യ രാമക്ഷേത്ര കൊള്ള സിസിടിവിയിൽ പതിഞ്ഞത് 105 തവണ; എസ്ഐടി റിപ്പോർട്ട് സുപ്രീം കോടതിയിൽ

നന്ദിഗ്രാമിലെ കോൺഗ്രസ് സ്ഥാനാർഥി വോട്ടെടുപ്പിന്‍റെ തലേദിവസം വരെ റിമാൻഡിൽ; പ്രചാരണത്തിൽ പങ്കെടുക്കാനാകില്ല

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ സാധ്യത; മഴ ശക്തമാകും

സോമനാഥ് ക്ഷേത്രത്തിൽ ബോംബ് ഭീഷണി; സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് സ്ഥലത്തെത്തി

പ്രിയദർശിനിയുടെ 100ാം ദിനത്തിൽ സൗജന്യ സാരി വിതരണമില്ല, വ്യാജ വാർത്തയെന്ന് ഗതാഗതമന്ത്രി