മഹാരാഷ്ട്രയില്‍ സിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് വ്യാഴാഴ്ച ബന്ദിന് ആഹ്വാനം

 
Mumbai

മഹാരാഷ്ട്രയില്‍ സിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് വ്യാഴാഴ്ച ബന്ദിന് ആഹ്വാനം

പ്രകാശ് അംബേദ്കറാണ് ബന്ദ് പ്രഖ്യാപനം നടത്തിയത്

Mumbai Correspondent

മുംബൈ: നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ച സിജെപി നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ജൂലൈ 23-ന് മഹാരാഷ്ട്രയില്‍ സംസ്ഥാനവ്യാപക ബന്ദിന് ആഹ്വാനം ചെയ്ത് പ്രകാശ് അംബേദ്കര്‍. ബന്ദിന് പിന്തുണ നല്‍കണമെന്ന് സമാന ചിന്താഗതിയുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു..

സിജെപിയുടെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് പ്രകാശ് അംബേദ്കര്‍ ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. വരാനിരിക്കുന്ന ബന്ദില്‍ എല്ലാവരും സഹകരിക്കണമെന്നും എല്ലാ സമാന ചിന്താഗതിക്കാരായ കക്ഷികളും ഒന്നിച്ച് അണിനിരക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസമായി വിവിധ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ സമരം ശക്തമാകുകയാണ്. ആസാദ് മൈതാനത്തും സിജെപിയുടെ സമരം തുടരുകയാണ്. അതിനിടെ പ്രകാശ് അംബേദ്കര്‍ ബന്ദിന് ആഹ്വാനം ചെയ്തത്.

പിണറായിക്കെതിരേ കേസെടുക്കാൻ ഇഡി; നിയമോപദേശം തേടുമെന്ന് ചെന്നിത്തല

ആരവല്ലി മലനിരകളുടെ സംരക്ഷണം: നവംബർ 30നകം റിപ്പോർട്ട് നൽകണം

പ്രിയ വർഗീസ് കേസിൽ കണ്ണൂർ സർവകലാശാലയ്ക്കു വേണ്ടി ഹാജരായത് രണ്ട് അഭിഭാഷകർ; കോടതിയിൽ നാടകീയ രംഗങ്ങൾ

"രാഷ്‌ട്രീയ പക പോക്കൽ"; അന്വേഷണം പിണറായിയിലേക്ക് എത്തിക്കാനാണ് ഇഡിയുടെ ശ്രമമെന്ന് എം.വി. ഗോവിന്ദൻ

വനിതാ ജീവനക്കാർ മാറി നിൽക്കണമെന്ന് ഹൈന്ദവ സംഘം; ഐഫൽ ഗോപുരം അടച്ചിട്ടു, പ്രതിഷേധം