മഴക്കെടുതി: മഹാരാഷ്ട്രയില്‍ 6 മരണം
മുംബൈ: മഹാരാഷ്ട്രയില്‍ തുടര്‍ച്ചയായി പെയ്ത മഴയില്‍ 6 മരണം. 4 പേര്‍ ഇടിമിന്നലേറ്റും ഒരാള്‍ നദിയില്‍ വീണുമാണ് മരണപെട്ടത്. മറ്റൊരാള്‍ മരം വീണാണ് മരിച്ചത്. താനെ റായ്ഗഡ് കൊങ്കണ്‍ പാല്‍ഘര്‍ പ്രദേശങ്ങളില്‍ വ്യാപകമായി കൃഷിക്കും നാശം ഉണ്ടായതായും അധികൃതര്‍ അറിയിച്ചു.
കൂടാതെ പടിഞ്ഞാറന്‍ മഹാരാഷ്ട്രയില്‍ വീടുകള്‍ക്കും കേടു പാടുകള്‍ ഉണ്ടായിട്ടുണ്ട്. നൂറുകണക്കിന് കുടുംബങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
അതേസമയം വെള്ളപ്പൊക്കത്തില്‍ 2 പേര്‍ ഒലിച്ചു പോയി. ഇവര്‍ക്കായി തെരച്ചില്‍ നടക്കുന്നുണ്ട്. മുംബൈ നഗരത്തിലും നവിമുംബൈയിലും ദുരന്തനിവാരണ സേനയം വിന്യസിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ അതിതീവ്രമഴ പെയ്ത മുംബൈ നഗരത്തില്‍ മഴയ്ക്ക് തെല്ലു ശമനം വന്നിട്ടുണ്ട്.