ചരക്കുഗതാഗത്തിലും നിര്‍ണായകമാകും ഈ പാത.
മുംബൈ: മുംബൈയില്‍ നിന്ന് ദുബായിലേക്ക് കടലിനടിയിലൂടെ ട്രെയിനില്‍ യാത്ര സാധ്യമായേക്കും എന്ന് റിപ്പോര്‍ട്ട്. വിമാനത്തില്‍ നാല് മണിക്കൂര്‍ എടുക്കുന്ന യാത്രയ്ക്ക് അതിന്‍റെ പകുതി സമയം മതിയാകും എന്നാണ് റിപ്പോര്‍ട്ട്. ഇതിനുള്ള പഠനം ആരംഭിക്കുകയും യുഎഇ നാഷണല്‍ അഡ്വസൈര്‍ ബ്യൂറോ ലിമിറ്റഡ് പദ്ധതിയുമായി രംഗത്ത് എത്തുകയും ചെയ്തിട്ടുണ്ട്.
കേള്‍ക്കുമ്പോള്‍ രസമുള്ള യാത്ര സാധ്യമായാല്‍ അത് ഇരുരാജ്യങ്ങള്‍ക്കും വലിയ നേട്ടമാകുന്നതിനൊപ്പം ഗള്‍ഫിലേക്ക് പുതിയൊരു യാത്രാമാര്‍ഗം കൂടി ലഭിക്കും. ചരക്കുഗതാഗത്തിലും നിര്‍ണായകമാകും ഈ പാത.
യുഎയില്‍ നിന്ന് ഇന്ത്യയിലേക്ക് എണ്ണ കയറ്റി അയക്കാനും ഇവിടെ നിന്ന് കുടിവെള്ളം ഉള്‍പ്പെടെ യുഎയിലേക്ക് മണിക്കൂറുകള്‍ക്കുള്ളിൽ എത്തിക്കാനുമാകും. ഒപ്പം വ്യവസായ രംഗത്തും വലിയ ഉണര്‍വ് നല്‍കുന്ന പദ്ധതിയായി മാറും,
1000 കിലോമീറ്റര്‍ വേഗത്തിലാകും ട്രെയിന്‍ കടലിനടിയിലൂടെ കുതിക്കുക. 2000 കിലോമീറ്ററാണ് റെയില്‍ പാത നിര്‍മിക്കേണ്ടത്. ഇത് സാധ്യമാക്കുകയെന്നത് വലിയ വെല്ലുവിളിയാണെങ്കിലും പദ്ധതിക്കായി വലിയ ശ്രമങ്ങളാണ് നടക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.
പത്ത് ലക്ഷം കോടിയിലേറെ രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ഈ സാമ്പത്തിക ബാധ്യത വെല്ലുവിളിയാണെങ്കിലും ഭാവിയി അടിസ്ഥാനസൗകര്യ വികസനത്തിൽ വലിയ വിപ്ലവം സൃഷ്‌ടിക്കാം എന്നതിനാല്‍ മറ്റു രാജ്യങ്ങളുടെയും സഹായത്തോടെ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ഇരുരാജ്യങ്ങളുടെയും അനുമതിയും ഇതിനു വേണ്ട തുകയും കണ്ടെത്താനായാല്‍ നിര്‍മാണം അഞ്ച് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ഒരുങ്ങുന്നത്.
അറബിക്കടലിനടിയിലൂടെ മുംബൈയില്‍ നിന്ന് ഫുജൈറയിലേക്കാകും പാത നിര്‍മിക്കുക. ഇതിനു വേണ്ടി കടലിനടിയിലൂടെ തുരങ്കം നിര്‍മിക്കണം. വെള്ളത്തിന്‍റെ മര്‍ദത്തെ പ്രതിരോധിച്ച് വേണം ഇതിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍.
യുകെയിലും ജപ്പാനിലും തുര്‍ക്കിയിലും ഇത്തരം പാതകള്‍ നിര്‍മിച്ചിട്ടുണ്ടെങ്കിലും അതെല്ലാം 60 കിലോമീറ്റററില്‍ താഴെ മാത്രമാണ്.