Mumbai

ആദിത്യ സിംഗ് രജ്‌പുതിൻ്റെ അന്ത്യകർമങ്ങൾ മുംബൈയിലെ ഓഷിവാര ശ്മശാനത്തിൽ

32 വയസുള്ള ആദിത്യ സിംഗിനെ പാചകക്കാരനും വാച്ച്മാനും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്

MV Desk

മുംബൈ: മരിച്ച മോഡലും നടനുമായ ആദിത്യ സിംഗ് രജ്പുതിൻ്റെ അന്ത്യകർമങ്ങൾ മുംബൈയിലെ ഓഷിവാര ശ്മശാനത്തിൽ നടന്നു. തിങ്കളാഴ്ചയാണ് ആദിത്യ സിംഗ് രജ്പുത്തിനെ അന്ധേരിയിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 32 വയസുള്ള ആദിത്യ സിംഗിനെ പാചകക്കാരനും വാച്ച്മാനും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്.

പോസ്റ്റ്‌മോർട്ടത്തിനു ശേഷം ചൊവ്വാഴ്‌ച ഉച്ചയോടെ ആദിത്യയുടെ ശവസംസ്‌കാരം നടന്നു. അതേസമയം സംഭവത്തിൽ അന്വേഷണം നടത്തി വരികയാണെന്നും മെഡിക്കൽ റിപ്പോർട്ടുകൾ പരിശോധിച്ച ശേഷമേ കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയൂ എന്നും പൊലീസ് വ്യക്തമാക്കി. ഒഷിവാര പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.

ഉത്തരാഖണ്ഡിൽ ജനിച്ച ആദിത്യ സിംഗ് വളർന്നതും പഠിച്ചതുമെല്ലാം ഡൽഹിയിലാണ്. സിനിമകൾക്കും ടെലിവിഷൻ ഷോകൾക്കും പുറമേ 125-ലധികം പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

അടിമുടി യുഡിഎഫ് തരംഗം; കാലിടറി എൽഡിഎഫ്, നില മെച്ചപ്പെടുത്തി ബിജെപി

മണ്ണാർക്കാട് നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിക്ക് ആകെ ലഭിച്ചത് ഒരേ ഒരു വോട്ട്

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവർത്തകന് ദാരുണാന്ത്യം

സന്നിധാനത്ത് ട്രാക്റ്റർ മറിഞ്ഞ് അപകടം; 8 പേർക്ക് പരുക്ക്

മെസിക്കൊപ്പം പന്ത് തട്ടി രേവന്ത് റെഡ്ഡി