ഐശ്വര്യ റായി
മുംബൈ: നടി ഐശ്വര്യ റായിയുടെ കാറും ബസും തമ്മില്‍ കൂട്ടിയിടിച്ചു. ജുഹുവിലെ അമിതാഭ് ബച്ചന്‍റെ വസതിക്കു സമീപമാണ് സംഭവം. അപകട സമയത്ത് നടി കാറിലുണ്ടായിരുന്നില്ല. കാറിന് കാര്യമായ കേടുപാടുകൾ ഉണ്ടായിട്ടില്ല. ബിഎംസിയുടെ ബെസ്റ്റ് ബസാണ് പിന്നിലിടിച്ചത്
ബസ് ഡ്രൈവറെ നടിയുടെ സുരക്ഷാ ജീവനക്കാര്‍ മര്‍ദിച്ചതിനെച്ചൊല്ലി സംഘര്‍ഷമുണ്ടായെങ്കിലും പിന്നീട് പൊലീസെത്തി പ്രശ്‌നം രമ്യമായി പരിഹരിച്ചു. സംഭവത്തില്‍ ആര്‍ക്കും പരാതിയില്ലെന്നും കേസെടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു