Mumbai

എൻഡിഎ യോഗത്തിൽ അജിത് പവാറും പ്രഫുൽ പട്ടേലും പങ്കെടുക്കും

പാർട്ടി മേധാവിയായി അജിത് പവാറിനെ തെരഞ്ഞെടുത്തെന്നും, ഈ വിവരം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ടെന്നും പ്രഫുൽ പട്ടേൽ വ്യക്തമാക്കിയിരുന്നു

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) സംസ്ഥാന അധ്യക്ഷനുമായ അജിത് പവാർ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച ദേശീയ ജനാധിപത്യ സഖ്യത്തിന്‍റെ (എൻഡിഎ) യോഗത്തിൽ പാർട്ടി വർക്കിംഗ് പ്രസിഡന്‍റ് പ്രഫുൽ പട്ടേലിനൊപ്പം പങ്കെടുക്കുമെന്ന് റിപ്പോർട്ട്. ജൂലൈ 18നാണ് യോഗം ചേരുന്നത്.

ശിരോമണി അകാലിദൾ അധ്യക്ഷൻ സുഖ്ബീർ സിംഗ് ബാദൽ, തെലുങ്കുദേശം പാർട്ടി (ടിഡിപി) അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു എന്നിവരും അശോക ഹോട്ടലിൽ നടക്കുന്ന എൻഡിഎ യോഗത്തിൽ പങ്കെടുക്കും. രണ്ട് പാർട്ടികളും എൻഡിഎയുടെ മുൻ സഖ്യകക്ഷികളാണ്.

അതേസമയം, എൻസിപിയിൽ പിളർപ്പില്ലെന്നും പാർട്ടി നേതാക്കളിൽ ഭൂരിഭാഗവും അജിത് പവാറിനെ പിന്തുണയ്ക്കുന്നുണ്ടെന്നും പറഞ്ഞ പ്രഫുൽ പട്ടേലാണ് അദ്ദേഹത്തെ പാർട്ടി മേധാവിയായി തെരഞ്ഞെടുത്തതെന്നും അറിയിച്ചത്. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തൃശൂർ പൂരം കലക്കൽ; എത്തിയത് പ്രവർത്തകർ അറിയിച്ചിട്ടെന്ന് സുരേഷ് ഗോപി

കോന്നി പാറമടയിൽ അപകടം; 2 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

സുന്നത്ത് കർമത്തിനിടെ 2 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; സ്വമേധയ കേസെടുത്ത് ബാലാവകാശ കമ്മിഷൻ

ഇടുക്കി ജില്ലയിൽ ജീപ്പ് സഫാരി നിരോധിച്ചു

രണ്ടാഴ്ചയ്ക്കകം ചീഫ് ജസ്റ്റിസിന്‍റെ ഔദ്യോഗിക വസതി ഒഴിയും: ഡി.വൈ. ചന്ദ്രചൂഡ്