best and msrtc to run additional buses in connection with mumbai mega block 
Mumbai

മുംബൈ മെഗാ ബ്ലോക്ക്: അധിക ബസുകൾ ഓടിക്കാൻ ബെസ്റ്റും എംഎസ്ആർടിസിയും

സ്വകാര്യ സ്ഥാപനങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും വർക്ക് ഫ്രം ഹോം ഓപ്ഷൻ നൽകാൻ സെൻട്രൽ റെയിൽവേ ആവശ്യപ്പെട്ടിട്ടുണ്ട്

മുംബൈ: ഇന്നലെ അർധ രാത്രി മുതൽ ആരംഭിച്ച സെൻട്രൽ റെയിൽവേയുടെ മെഗാ ബ്ലോക്ക്‌ ജൂൺ രണ്ടാം തീയതി വരെ ഉള്ളതിനാൽ അധിക ബസ് സർവീസ് നടത്തണമെന്ന് സെൻട്രൽ റെയിൽവ ബെസ്റ്റിനോടും എംഎസ്ആർടിസിയോടും ആവശ്യപ്പെട്ടതായി അധികൃതർ അറിയിച്ചു.

സ്വകാര്യ സ്ഥാപനങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും വർക്ക് ഫ്രം ഹോം ഓപ്ഷൻ നൽകാൻ സെൻട്രൽ റെയിൽവേ ആവശ്യപ്പെട്ടിട്ടുണ്ട്. മെയിൻ ലൈനിലെ സിഎസ്എംടി-ബൈക്കുല്ലയ്ക്കും ഹാർബർ ലൈനിലെ സിഎസ്എംടി-വഡാലയ്ക്കും ഇടയിലുള്ള സർവീസുകൾ പൂർണമായും റദ്ദാക്കുമെന്നും യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടില്ലാതെ ലക്ഷ്യസ്ഥാനത്ത് എത്താൻ സൗകര്യമൊരുക്കാൻ അധിക ബസ് സർവീസുകൾ വേണമെന്നും സിആർ ആവശ്യപ്പെട്ടു.

മെഗാ ബ്ലോക്ക് കാരണം മെയിൽ എക്‌സ്പ്രസ് ട്രെയിനുകളും തടസപ്പെടുമെന്നതിനാൽ CSMT, ദാദർ സ്റ്റേഷനുകൾക്കിടയിൽ 25-30 അധിക ബസുകളെങ്കിലും ഞങ്ങൾ അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് സെൻട്രൽ റെയിൽവേ ഡിവിഷണൽ റെയിൽവേ മാനേജർ രജനീഷ് കുമാർ പറഞ്ഞു. ഗോയൽ പറഞ്ഞു. അതേസമയം, സിആർ നടത്തിയ അഭ്യർത്ഥന മാനിച്ച്, യാത്രക്കാർക്ക് സുഗമമായ ഗതാഗത സൗകര്യം സാധ്യമാക്കുന്നതിനായി ബെസ്റ്റ് സ്ഥാപനം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ 486 അധിക ബസുകൾ സർവീസ് നടത്തും.

കൂടാതെ, സർക്കാർ ഓഫീസുകളോടും സ്വകാര്യ സ്ഥാപനങ്ങളോടും ഈ രണ്ട് ദിവസങ്ങളിൽ മിനിമം ജീവനക്കാരെ ഡ്യൂട്ടിക്ക് വിളിക്കാൻ സിആർ അധികാരികൾ അഭ്യർത്ഥിച്ചിട്ടുണ്ട്. “ഞങ്ങൾ ഈ ഓഫീസുകളോട് ഒന്നിടവിട്ട ഡ്യൂട്ടി സമയം അല്ലെങ്കിൽ അവരുടെ ജീവനക്കാർക്ക് സാധ്യമെങ്കിൽ വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള ഓപ്ഷൻ നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

930 സബർബൻ ലോക്കൽ ട്രെയിനുകളും 72 മെയിൽ എക്സ്പ്രസ് ട്രെയിനുകളും റദ്ദാക്കപ്പെടും, CSMT യിൽ പ്ലാറ്റ്ഫോം വിപുലീകരണത്തിനും യാർഡ് നവീകരണത്തിനുമാണ് 36 മണിക്കൂർ ബ്ലോക്ക്.ശനിയാഴ്ച പുലർച്ചെ 12.30ന് ആരംഭിക്കുന്ന ബ്ലോക്ക് ഞായറാഴ്ച ഉച്ചയോടെ അവസാനിക്കും

അതേസമയം താനെ സ്‌റ്റേഷനിൽ 63 മണിക്കൂർ ദൈർഘ്യമുള്ള മെഗാ ബ്ലോക്കാണ് ഉള്ളത്.പ്ലാറ്റ്‌ഫോം നമ്പർ 5ലും 6ലും വിപുലീകരണ പ്രവർത്തനങ്ങൾ നടത്തുന്നു. ബ്ലോക്ക് വെള്ളിയാഴ്ച പുലർച്ചെ 12.30 ന് ആരംഭിച്ച് ഞായറാഴ്ച ഉച്ചവരെ തുടരും.

സമരങ്ങൾ തടഞ്ഞാൽ തലയടിച്ച് പൊട്ടിക്കും; പൊലീസുകാർക്കെതിരേ കെഎസ്‌യു നേതാവിന്‍റെ ഭീഷണി

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം ഹൈക്കോടതി വിധിയുടെ ലംഘനമെന്ന് തന്ത്രിമാർ

അങ്ങ് കേസുകളിൽ പ്രതിയല്ലായിരുന്നോ? മന്ത്രിമാരും പ്രതികൾ അല്ലേ? മുഖ്യമന്ത്രിക്കെതിരേ രാഹുൽ മാങ്കൂട്ടത്തിൽ

മതപരിവർത്തന നിരോധന നിയമങ്ങൾക്കെതിരായ ഹർജികളിൽ സുപ്രീം കോടതി സംസ്ഥാനങ്ങളോട് നിലപാട് തേടി

പീച്ചി കസ്റ്റഡി മർദനം: എസ്എച്ച്ഒ പി.എം. രതീഷിന് സസ്പെൻഷൻ