രക്തചന്ദനം പിടി കൂടി
മുംബൈ: പാല്‍ഘര്‍ ജില്ലയിലെ ഫാംഹൗസില്‍ വനംവകുപ്പ് നടത്തിയ പരിശോധനയില്‍ ഏകദേശം 12 കോടി രൂപ വിലമതിക്കുന്ന രക്തചന്ദനത്തിന്‍റെ വന്‍ശേഖരം കണ്ടെത്തി.
ചില ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നാണ് ചന്ദനം മഹാരാഷ്ട്രയിലേക്ക് കടത്തിയതെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പാല്‍ഘര്‍ താലൂക്കിലെ ദഹിസര്‍ വനമേഖലയിലെ സഖ്രെ ഗ്രാമത്തിലെ ഉപേക്ഷിക്കപ്പെട്ട ഒരു ഫാം ഹൗസില്‍ രഹസ്യാന്വേഷണവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വനപാലകര്‍ റെയ്ഡ് നടത്തിയത്.