ഓണാഘോഷം
മുംബൈ: ബോംബെ കേരളീയ സമാജത്തിന്‍റെ ഓണാഘോഷം ഞായര്‍ രാവിലെ 9.30 മുതല്‍ മുംബൈ സയണ്‍ മാട്ടുംഗ റോഡില്‍ ഗാന്ധി മാര്‍ക്കറ്റിന് എതിര്‍വശമുള്ള മാനവ സേവാ സംഘ് ഹാളില്‍ നടക്കും. മഹാരാഷ്ട്ര തുറമുഖ ഫിഷറീസ് മന്ത്രി നിതേഷ് റാണെ മുഖ്യാതിഥിയായിരിക്കും. ചടങ്ങില്‍ സമാജം പ്രസിഡന്‍റ് ഡോ. എസ്. രാജശേഖരന്‍ നായര്‍ അധ്യക്ഷത വഹിക്കും.
സമാജം പ്രസിദ്ധീകരണമായ വിശലകേരളത്തിന്റെ ഓണപ്പതിപ്പ് പ്രകാശനവും നടക്കും. സമാജം കലാകാരന്മാരും ഗായികാ ഗായകന്മാരും അവതരിപ്പിക്കുന്ന വിവിധ പരിപാടികള്‍ക്ക് പുറമെ പന്‍വല്‍ നൃത്യാര്‍പ്പണയുടെ വിവിധ നൃത്ത ദൃശ്യങ്ങളും അരങ്ങേറും.
തുടര്‍ന്ന് സാംസ്‌കാരിക സമ്മേളനം, വിവിധ കലാപരിപാടികള്‍, ഓണ സദ്യ എന്നിവ ഉണ്ടായിരിക്കും. പ്രവേശനത്തിന് പാസ് ഉണ്ടായിരിക്കുന്നതാണ്.