ശ്രദ്ധേയമായി ബോംബെ കേരളീയ സമാജത്തിന്‍റെ വിദ്യാരംഭം 
Mumbai

ശ്രദ്ധേയമായി ബോംബെ കേരളീയ സമാജത്തിന്‍റെ വിദ്യാരംഭം

കോളേജ് പ്രൊഫസർ വിനോദ്‌കുമാർ വി നായരാണ് കുട്ടികൾക്ക് ആദ്യക്ഷരം പകർന്നു നൽകിയത്.

നീതു ചന്ദ്രൻ

മുംബൈ: ബോംബെ കേരളീയസമാജം കേരളീയ ഭവനത്തിൽ സംഘടിപ്പിച്ച വിദ്യാരംഭച്ചടങ്ങിൽ മലയാളി കുട്ടികളോടൊപ്പം നിരവധി മറ്റുഭാഷക്കാരായ കുരുന്നുകളും ആദ്യക്ഷരം കുറിച്ചത് ശ്രദ്ധേയമായി. രാവിലെ 9 മണിക്ക് ആരംഭിച്ച ചടങ്ങിൽ മുൻ കോളേജ് പ്രൊഫസർ വിനോദ്‌കുമാർ വി നായരാണ് കുട്ടികൾക്ക് ആദ്യക്ഷരം പകർന്നു നൽകിയത്.

സമാജത്തിന്‍റെ ഡാൻസ് ക്ലാസ്സിൽ പൂജയും നടന്നു. പ്രേമരാജൻ നമ്പ്യാരുടെ നേതൃത്വത്തിൽ മുഴുവൻ ഭരണ സമിതി അംഗങ്ങളും, സഹ- കമ്മിറ്റി അംഗങ്ങളും, ജീവനക്കാരും ചടങ്ങുകൾ ഏകോപിപ്പിച്ചു. കുട്ടികളും, രക്ഷിതാക്കളും, സമാജം ജീവനക്കാരും അടങ്ങുന്ന വലിയൊരു സദസ്സാണ് വിദ്യാരംഭ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയത്.

ശ്രദ്ധേയമായി ബോംബെ കേരളീയ സമാജത്തിന്‍റെ വിദ്യാരംഭം

കൂടാതെ ചടങ്ങുകാണുന്നതിനായി കുട്ടികളോടൊപ്പം മറ്റു മത-ഭാഷാ വിഭാഗങ്ങളിൽപ്പെട്ട രക്ഷിതാക്കളും പങ്കെടുത്തിരുന്നു.

മിൽമ ഉത്പന്നങ്ങൾ ഇനി ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും

ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര: ഋഷഭ് പന്ത്, ആകാശ് ദീപ് ടീമിൽ

ആകാശത്ത് ട്രാഫിക് ജാം; ഡൽഹിയിൽ നിന്നുള്ള യാത്രക്കാർക്ക് ഇൻഡിഗോയുടെ മുന്നറിയിപ്പ്

രാഹുലിന്‍റെ ആരോപണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മറുപടി; വോട്ടർ പട്ടിക സംബന്ധിച്ച് ഇതുവരെ പരാതി കിട്ടിയിട്ടില്ല

ഷായ് ഹോപ്പിന് അർധസെഞ്ചുറി; ഒന്നാം ടി20യിൽ ന‍്യൂസിലൻഡിനെതിരേ വിൻഡീസിന് ജയം