Mumbai

പാലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബിഎസ്എൻഎൽ ജീവനക്കാർ പ്രകടനവും യോഗവും നടത്തി

ബിഎസ്എൻഎൽഇയു മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി ഗണേഷ് ഹിങ്കേ യോഗം ഉദ്ഘാടനം ചെയ്തു

MV Desk

മുംബൈ: പാലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ബിഎസ്എൻഎൽ മുംബയ് മഹാരാഷ്ട്ര സംസ്ഥാന മേധാവിയുടെ ഓഫീസിനു മുമ്പിൽ ബി.എസ്.എൻ.എൽ. ജീവനക്കാർ പ്രകടനവും യോഗവും നടത്തി. ബിഎസ്എൻഎൽഇയു മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി ഗണേഷ് ഹിങ്കേ യോഗം ഉദ്ഘാടനം ചെയ്തു .

സിസിഡബ്യുഎഫ് ജനറൽ സെക്രട്ടറി യൂസഫ് ഹുസൈൻ അധ്യക്ഷനായി. ബിഎസ്എൻഎൽഇയു കല്യാൺ ജില്ലാ സെക്രട്ടറി കൗത്തിക്ക് ബസ്തേ, മുംബയ് ജില്ലാ സെക്രട്ടറി യശ്വന്ത് കേക്കരേ, രവി ബാവിഷ്ക്കർ ( AIBDPA ) , റായ് ഗഡ് ജില്ലാ സെക്രട്ടറി ഭീം റാവു കാർത്ത് , ടെലികോം ഫാക്ടറി ജില്ലാ സെകട്ടറി സന്തോഷ് മേഞ്ചാരി എന്നിവർ സംസാരിച്ചു . ബിഎസ്എൻഎൽഇയു മുംബയ് ജില്ലാ മീഡിയ കോ - ഓർഡിനേറ്റർ വി.പി. ശിവകുമാർ പ്രകടനത്തിനും യോഗത്തിനും നേതൃത്വം നൽകി.

കുടുംബ വഴക്കിനിടെ പിറവം കൗൺസിലർക്ക് കുത്തേറ്റു; ഭർത്താവിന്‍റെ അച്ഛൻ പിടിയിൽ

ചപ്പാത്തി മാവ് കുഴയ്ക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങി; പരുക്കേറ്റ വീട്ടമ്മ മരിച്ചു

കൊളംബിയയിൽ ശക്തമായ ഭൂചലനം; 20 പേർ മരിച്ചു

എവിടെയൊക്കെ പോയെന്ന് രേഖയില്ല; പിഎസ്‌സി ചെയർമാൻ ചട്ടം ലംഘിച്ചുവെന്ന് ആരോപണം

മൂന്നാമത്തെ കുട്ടിക്ക് ജന്മം നൽകിയാൽ ധനസഹായം; പുതിയ പദ്ധതികളുമായി വിജയ് സർക്കാർ