Mumbai

മഹാരാഷ്ട്രയിൽ ബഹുനില കെട്ടിടം തകർന്ന് വീണു; രണ്ട് മരണം, നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

തകർന്ന കെട്ടിടത്തിനുള്ളിൽ 20 പേർ കുടുങ്ങിക്കിടക്കുകയായിരുന്നുവെന്നും ഇതിൽ 12 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായും പഞ്ചായത്തിരാജ് സഹമന്ത്രി കപിൽ പാട്ടീൽ അറിയിച്ചു

MV Desk

താനെ: മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ ബഹുനില കെട്ടിടം തകർന്ന് വീണ് രണ്ട് മരണം. നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയം.

തകർന്ന കെട്ടിടത്തിനുള്ളിൽ 20 പേർ കുടുങ്ങിക്കിടക്കുകയായിരുന്നുവെന്നും ഇതിൽ 12 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായും പഞ്ചായത്തിരാജ് സഹമന്ത്രി കപിൽ പാട്ടീൽ അറിയിച്ചു.രണ്ടു പേർ മരിച്ചതായാണ് റിപ്പോർട്ട്. കെട്ടിടത്തിൽ സ്ഥിതി ചെയ്യുന്ന ഗോഡൗണിൽ 55 ഓളം പേർ ജോലി ചെയ്യുന്നുണ്ടെന്നും അതിൽ 50 പേർ കെട്ടിടം തകരുന്നതിന് മുമ്പ് പുറത്തെത്തിയെന്നുമാണ്‌ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പ്; ഫലമറിയാൻ മണിക്കൂറുകൾ മാത്രം, വോട്ടെണ്ണൽ രാവിലെ 8 മുതൽ

പ്രതികളെല്ലാം വിയ്യൂരിലേക്ക്; ജയിൽ മാറ്റം വേണമെങ്കിൽ പ്രത്യേകം അപേക്ഷിക്കാം

2027 സെൻസസിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കേന്ദ്ര വിവരാവകാശ കമ്മിഷണറായി പി.ആർ. രമേശ്; പദവിയിലെത്തുന്ന ആദ്യ മലയാളി

"കേരളവും സര്‍ക്കാരും അവള്‍ക്കൊപ്പം''; ഐഎഫ്എഫ്കെ ഉദ്ഘാടനം ചെയ്ത് സജി ചെറിയാൻ