ഛഗന്‍ ഭുജ്ബല്‍
മുംബൈ: വരാന്‍ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മഹാരാഷ്ട്ര മന്ത്രിസഭയില്‍ പുനഃസംഘടന. എന്‍സിപി നേതാവായ ഛഗന്‍ ഭുജ്ബലിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന്‍ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ, അജിത് പവാര്‍, മുതിര്‍ന്ന എന്‍സിപി നേതാക്കള്‍ അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.
സന്തോഷ് ദേശ്മുഖ് കെലപാതകക്കേസില്‍ അടുത്ത അനുയായിയായ വാല്‍മീകി കരാഡ് അറസ്റ്റിലായതിന് പിന്നാലെ എന്‍സിപി നേതാവും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുമായ ധനഞ്ജയ് മുണ്ടെ രാജിവെച്ചിരുന്നു.
ഈ ഒഴിവിലേക്കാണ് ഛഗന്‍ ഭുജ്ബല്‍ എത്തിയത്.ഒബിസി വിഭാഗത്തില്‍ നിന്നുള്ള ഏറ്റവും ശക്തനായ നേതാവാണ് ഛഗന്‍ ഭുജ്ബല്‍.