യെച്ചൂരിക്ക് ആദരാഞ്ജലിയർപ്പിച്ച് സി പി എം ദക്ഷിണ താനെ താലൂക്ക് സമിതി 
Mumbai

യെച്ചൂരിക്ക് ആദരാഞ്ജലിയർപ്പിച്ച് സി പി എം ദക്ഷിണ താനെ താലൂക്ക് സമിതി

വിവിധ പാര്‍ട്ടികളെ പ്രതിനിധീകരിച്ചുകൊണ്ടു യോഗത്തിൽ നിരവധി പേർ സംസാരിച്ചു.

താനെ: കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാര്‍ക്സിസ്റ്റ്) ജനറൽസെക്രട്ടറി സീതാറാം യെച്ചൂരിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സി പി എം ദക്ഷിണ താനെ താലൂക്ക് സമിതി. ഡോംബിവിലി ഈസ്റ്റ്‌ രാജാജി-പാഥിലുള്ള ആദർശ് വിദ്യാലയത്തിലാണ് അനുശോചനയോഗം ചേർന്നത്. അനുശോചനയോഗത്തിൽ പങ്കെടുക്കാൻ വിവിധ ഇടങ്ങളിൽ നിന്നും നിരവധി പേരാണ് എത്തിച്ചേർന്നത്. ഇടതുപക്ഷ പാര്‍ട്ടികളുടെ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു. വിവിധ പാര്‍ട്ടികളെ പ്രതിനിധീകരിച്ചുകൊണ്ടു യോഗത്തിൽ നിരവധി പേർ സംസാരിച്ചു.

സി പി എം നേതാക്കളായ പി.കെ.ലാലി, സുനില്‍ ചവാന്‍, പ്രസാദ് സുബ്രമണ്യന്‍, സി പി ഐ ക്ക് വേണ്ടി കാലു കോമസ്കര്‍ ഉദയ് ചൗദരി സങ്കല്‍പ്പന കഹവാടെയും അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.

യെച്ചൂരിക്ക് ആദരാഞ്ജലിയർപ്പിച്ച് സി പി എം ദക്ഷിണ താനെ താലൂക്ക് സമിതി

സിപിഐ(എംഎൽ)ന് വേണ്ടി അരുണ്‍ വേലാസ്കറും എൻസിപി ( ശരദ് പവാർ )സുനില്‍ സാവന്ത്, മധുകര്‍ മാലി എന്നിവരും രാഷ്ട്ര സേവാദളിന് വേണ്ടി ഗണേഷ് ചിന്‍ചുലേയും അനുശോചനം രേഖപ്പെടുത്തി.

സിപിഎമ്മും ആർഎസ്എസും മുതലെടുപ്പ് നടത്തുന്നു; ഉമ തോമസിനെതിരായ സൈബർ ആക്രമണത്തിൽ അലോഷ‍്യസ് സേവ‍്യർ

കോൺഗ്രസിന്‍റെ സ്ത്രീപക്ഷ നിലപാടിൽ വിട്ടുവീഴ്ചയില്ല: രമേശ് ചെന്നിത്തല

രാഹുൽ മാങ്കൂട്ടത്തിലിനെതിരേ കൂടുതൽ നടപടിക്കു മടിക്കില്ല: കെ. മുരളീധരൻ

ഇഡിയെ പേടിച്ച് മതിൽചാടിയ തൃണമൂൽ എംഎൽഎ പിടിയിൽ

പൊലീസിൽ നിന്നും നീതി ലഭിച്ചില്ലെന്ന് എഴുതിവച്ച് യുവാവ് ആത്മഹത്യ ചെയ്തു