ദാദര്‍ നായര്‍ സമാജം

 
Mumbai

നൂറ്റാണ്ടിന്‍റെ നിറവിലേക്ക് ദാദര്‍ നായര്‍ സമാജം

ആഘോഷം 30ന് മുളുണ്ട് മഹാകവി കാളിദാസ് നാട്യമന്ദിറില്‍.

മുംബൈ: ദാദര്‍ നായര്‍ സമാജത്തിന്‍റെ ശതാബ്ദി ആഘോഷം 30നു മുളുണ്ട് മഹാകവി കാളിദാസ് നാട്യമന്ദിറില്‍ നടത്തും. 1920 കളില്‍ അന്നത്തെ ബോംബെയിലെത്തിയ യുവാക്കളാണ് 1923 ല്‍ മാഹിമിലാണ് സമാജം രൂപം കൊള്ളുന്നത്.പിന്നീട് ദാദറിലേക്കു മാറുകയും വലിയ പ്രസ്ഥാനമാകുരകയുമായിരുന്നു. കുഞ്ഞപ്പന്‍ നായരാണു സമാജത്തിനു തുടക്കം കുറിച്ചത്.

സാമൂഹികസേവനം, കേരളകലകള്‍, ആയുര്‍വേദ പ്രചാരണം, ദേശീയ ഏകീകരണം എന്നീ ലക്ഷ്യങ്ങളില്‍ സജീവമായ പ്രവര്‍ത്തനങ്ങള്‍ക്കു വേദിയായി. കേരളത്തിനു പുറത്തുള്ള ഏറ്റവും പഴക്കം ചെന്ന മലയാളി സംഘടനയാണിത്' ഭാരവാഹികള്‍ പറഞ്ഞു.

മുംബൈയില്‍ മലയാളികള്‍ക്കു സാമൂഹികവും സാമ്പത്തികവുമായ പിന്തുണാസംവിധാനം ഇല്ലാതിരുന്ന സമയത്ത് ജോലി ലഭിക്കാനും വിദ്യാഭ്യാസം നേടാനുമുള്ള സഹായം, വിവാഹസഹായം, വൈദ്യസഹായം എന്നിവ നായര്‍ സമാജം നല്‍കിയിരുന്നെന്നു ജനറല്‍ സെക്രട്ടറി ഉണ്ണി മേനോനും പ്രസിഡന്‍റ് പി.പി.സുരേഷും പറഞ്ഞു.

പുരുഷന്മാര്‍ക്കായുള്ള കമ്യൂണിറ്റി ഹോസ്റ്റല്‍, ആയുര്‍വേദ ക്ലിനിക്, കമ്യൂണിറ്റി ഹാള്‍ എന്നിവയാണ് സമാജം കെട്ടിടത്തിലുള്ളത്. സമാജം ഹോസ്റ്റലില്‍ താമസിച്ചിരുന്ന ഒട്ടേറെപ്പേര്‍ പിന്നീട് പ്രഫഷനല്‍ രംഗത്തും വ്യവസായകലാമേഖലയിലും ഉയരങ്ങളിലെത്തിയിട്ടുണ്ട്. ചെയര്‍മാന്‍ സച്ചിന്‍ മേനോന്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

"യഥാർഥ ഇന്ത്യക്കാരൻ ആരാണെന്ന് ജഡ്ജിമാരല്ല തീരുമാനിക്കേണ്ടത്''; രാഹുലിനെതിരായ പരാമർശത്തിൽ പ്രിയങ്ക ഗാന്ധി

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ

ജമ്മു കശ്മീരിന്‍റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന ഹർജി ഓഗസ്റ്റ് 8 ന് സുപ്രീം കോടതി പരിഗണിക്കും

പാലായിൽ വാഹനാപകടം: 2 സ്ത്രീകൾ മരിച്ചു, 6-ാം ക്ലാസ് വിദ്യാർഥിനിക്ക് ഗുരുതര പരുക്ക്

ഇക്കുറി സ്കൂൾ കലോത്സവം പൂരനഗരിയിൽ; തീയതി പ്രഖ്യാപിച്ച് വിദ്യഭ്യാസ മന്ത്രി