അംബികാ വാരസ്യര്‍
ഡോംബിവ്ല്ലി: ഡോംബിവ്‌ലി പലാവാ സിറ്റി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ട്രൂ ഇന്ത്യന്‍ ഭരതനാട്യം ഡാന്‍സ് അക്കാദമിയുടെ ക്രീയേറ്റീവ് വിങ്ങ് ഡയറക്ടറായ അംബിക വാരസ്യാര്‍ക്ക്, തമിഴ്നാട്ടിലെ ചിദംബരത്തില്‍ നടക്കുന്ന പ്രശസ്തമായ മഹാശിവരാത്രി നൃത്തോത്സവത്തില്‍ നൃത്തം അവതരിപ്പിക്കാനുള്ള ക്ഷണം ലഭിച്ചു.
ചിദംബരം ഭാരതാഞ്ജലി ട്രസ്റ്റ് സംഘടിപ്പിക്കുന്ന മഹാശിവരാത്രി നൃത്തോത്സവം, ഫെബ്രുവരി 13, 14, 15, 16 തീയതികളിലായി നാല് ദിവസങ്ങളിലായി നടക്കും. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ നൃത്തോത്സവങ്ങളിലൊന്നായ ഈ കലാമേളയില്‍, ഗ്രൂപ്പ് ഇനങ്ങളിലും വ്യക്തിഗത ഇനങ്ങളിലുമായി 2200-ലധികം നര്‍ത്തകപ്രതിഭകള്‍ പങ്കെടുക്കും. ഭരതനാട്യത്തിന്റെ ശാസ്ത്രീയവും ആത്മീയവുമായ സൗന്ദര്യം വേദിയില്‍ അവതരിപ്പിക്കാനാണ് അംബിക വാരസ്യാര്‍ ഒരുങ്ങുന്നത്.പ്രശസ്ത നര്‍ത്തകി ശ്വേതാ വാരിയരുടെ അമ്മയും ഗുരുവുമാണ് അംബിക വാരസ്യാര്‍.
ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ നൃത്തോത്സവങ്ങളിലൊന്നായ ഈ കലാമേളയില്‍, ഗ്രൂപ്പ് ഇനങ്ങളിലും വ്യക്തിഗത ഇനങ്ങളിലുമായി 2200-ലധികം നര്‍ത്തകപ്രതിഭകള്‍ പങ്കെടുക്കും. ഭരതനാട്യത്തിന്റെ ശാസ്ത്രീയവും ആത്മീയവുമായ സൗന്ദര്യം വേദിയില്‍ അവതരിപ്പിക്കാനാണ് അംബിക വാരസ്യാര്‍ ഒരുങ്ങുന്നത്.പ്രശസ്ത നര്‍ത്തകി ശ്വേതാ വാരിയരുടെ അമ്മയും ഗുരുവുമാണ് അംബിക വാരസ്യാര്‍.