വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെയാണ് ഏറെ തിരക്കുള്ള സ്‌റ്റേഷനില്‍ തീ പിടിച്ചത്
മുംബൈ: മുംബൈയില്‍ ചര്‍ച്ച് ഗേറ്റ് സ്റ്റേഷനിലെ ചായക്കടയില്‍ തീ പിടിച്ചതില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെയാണ് ഏറെ തിരക്കുള്ള സ്‌റ്റേഷനില്‍ തീ പിടിച്ചത്.
പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് തീയണച്ചത്. ഏറെ നേരം അന്തരീക്ഷത്തില്‍ പുക കെട്ടി നിന്നത് യാത്രക്കാരില്‍ ബുദ്ധിമുട്ട് സൃഷ്ടിച്ചു.
ഉടന്‍ തീയണയ്ക്കാനായെന്നും ആര്‍ക്കും പരുക്കുകളില്ലെന്നും അധികൃതര്‍ പറഞ്ഞു.