ശ്രീനാരായണ മന്ദിരസമിതി കലാ വിഭാഗം അവതരിപ്പിച്ച ദേവാലയം നാടകത്തിൽ നിന്ന്

 
Mumbai

ശ്രീനാരായണ മന്ദിരസമിതി ഘണ്‍സോളി ഗുരുസെന്‍ററിന്‍റെ പ്രഥമ വാര്‍ഷികാഘോഷം

കലാപരിപാടികളും നാടകവും അരങ്ങേറി

മുംബൈ: ശ്രീനാരായണ മന്ദിര സമിതി ഘണ്‍സോളി ഗുരുസെന്‍ററിന്‍റെ പ്രഥമ വാര്‍ഷികാഘോഷവും കുടുംബ സംഗമവും നടന്നു. ആഘോഷത്തോടനുബന്ധിച്ചു നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ സമിതി പ്രസിഡന്‍റ് എം.ഐ.ദാമോദരന്‍ സമിതിയുടെ പ്രവര്‍ത്തനരീതിയെക്കുറിച്ച് വിശദീകരിച്ചു.

വിദ്യകൊണ്ട് പ്രബുദ്ധരാകുക എന്ന ഗുരു സന്ദേശത്തില്‍ അധിഷ്ടിതമായാണ് സമിതി പ്രവര്‍ത്തിക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി ഒ. കെ. പ്രസാദ് ആശംസാ പ്രസംഗത്തില്‍ പറഞ്ഞു. എം.ജി.രാഘവന്‍, വി.കെ. പവിത്രന്‍, കെ.ജി.ലോകേഷ്, എന്‍.എസ്. രാജന്‍ എന്നിവരും സംസാരിച്ചു.

സമിതി അംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികളും,'ദേവാലയം ' എന്ന നാടകവും ആഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറി . മധു, സജി, സുദര്‍ശന്‍, ലേജൂ, മിനി, ശ്രിജില,സുമി, ഗീത, ചന്ദ്രിക എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ഇന്ത്യ-പാക് പ്രശ്നം: ട്രംപിന് വഞ്ചിക്കപ്പെട്ടെന്ന തോന്നൽ

അമീബയും ഫംഗസും ബാധിച്ച പതിനേഴുകാരൻ തിരികെ ജീവിതത്തിലേക്ക്; ലോകത്ത് ഇതാദ്യം

മെഡിക്കൽ കോളെജുകളും നഴ്സിങ് കോളെജുകളും എല്ലാ ജില്ലകളിലും യാഥാർഥ‍്യമായെന്ന് വീണ ജോർജ്

വ്യക്തിഹത്യ ചെയ്യാൻ ശ്രമിച്ചു; മാനനഷ്ടത്തിന് വക്കീൽ നോട്ടീസയച്ച് കടകംപളളി സുരേന്ദ്രൻ

''സുജിത്തിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചു, പോരാട്ടത്തിന് ഈ നാട് പിന്തുണ നൽകും'': രാഹുൽ മാങ്കൂട്ടത്തിൽ