സൗജന്യ നോട്ടുബുക്ക് വിതരണം നടത്തി

 
Mumbai

സൗജന്യ നോട്ടുബുക്ക് വിതരണം നടത്തി

ഡോംബിവ്ലി നായര്‍ വെല്‍ഫെയര്‍ അസ്സോസിയേഷൻ പ്രസിഡന്‍റ് കെ. വേണുഗോപാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു

മുംബൈ: ഡോംബിവ്ലി നായര്‍ വെല്‍ഫെയര്‍ അസ്സോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള സൗജന്യ നോട്ട്ബുക്ക് വിതരണം നടത്തി.

പ്രസിഡന്‍റ് കെ. വേണുഗോപാല്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കമ്മിറ്റി അംഗങ്ങളും, മറ്റ് അംഗങ്ങളും ചേര്‍ന്നാണ് ബുക്കുകള്‍ കുട്ടികള്‍ക്ക് കൈമാറിയത്.

നൂറ്റിയമ്പതോളം വിദ്യാര്‍ത്ഥികള്‍ക്ക് ബുക്കുകള്‍ വിതരണം ചെയ്യാന്‍ സാധിച്ചുവെന്നും ഇതിനായി സാമ്പത്തിക സഹായം ചെയ്ത സഹായ മനസ്‌ക്കര്‍ക്ക് നന്ദിഅറിയിക്കുന്നതായും കെ. വേണുഗോപാല്‍ പറഞ്ഞു.

ഏവരുടേയും സഹായത്തോടെ ഇത് പോലുള്ള ജനോപകാരപ്രദമായ പരിപാടികള്‍ തുടര്‍ന്നും സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്