ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കണ്ടെയ്നർ ലോറി മരങ്ങൾക്കിടയിൽ കുടുങ്ങി

 
Mumbai

വീണ്ടും പറ്റിച്ച് ഗൂഗിൾ മാപ്പ്; മുംബൈയിൽ കാർ കുഴിയിൽ വീണു

അപകടം നേരിട്ട് കണ്ട മറൈന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പെട്ടെന്ന് സ്ത്രീയെ കുഴിയില്‍ നിന്ന് പുറത്തെടുത്തു.

നീതു ചന്ദ്രൻ

മുംബൈ: വെള്ളിയാഴ്ച രാവിലെ നവി മുംബൈയില്‍ ഗൂഗിള്‍ മാപ്പിലൂടെയുള്ള നിര്‍ദേശങ്ങള്‍ പാലിച്ച് കാര്‍ ഓടിച്ച സ്ത്രീ കുഴിയില്‍ വീണു. ബേലാപൂരില്‍ നിന്ന് ഉല്‍വേയിലേക്കുള്ള യാത്രാമധ്യേയാണ് സംഭവം. ബേലാപൂരിലെ ബേ പാലത്തിലൂടെയാണ് സ്ത്രീ പോകേണ്ടിയിരുന്നത്. പക്ഷേ ഗൂഗിള്‍ മാപ്പ് പാലത്തിന് താഴെയുള്ള ഒരു വഴിയിലൂടെ അവരെ മുന്നോട്ടു നയിച്ചു. മിനിറ്റുകള്‍ക്കു ശേഷം അവരുടെ വാഹനം അപകടത്തില്‍പ്പെടുകയും ചെയ്തു.

അപകടം നേരിട്ട് കണ്ട മറൈന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പെട്ടെന്ന് സ്ത്രീയെ കുഴിയില്‍ നിന്ന് പുറത്തെടുത്തു. ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ അവരെ രക്ഷപ്പെടുത്തുകയും ചെയ്തു. സ്ത്രീക്ക് പരുക്കുകളൊന്നും സംഭവിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍പ്പെട്ട കാറും കുഴിയില്‍ നിന്ന് പുറത്തെടുത്തു.

രാഹുൽ മാങ്കൂട്ടത്തിൽ എസ്ഐടി കസ്റ്റഡിയിലോ? ഹൊസ്ദുർഗ് കോടതി വളപ്പിൽ വൻ പൊലീസ് സന്നാഹം

രാഹുലിനെ പിന്തുണച്ചത് രാഷ്ട്രീയമായി മാത്രമെന്ന് ഷാഫി പറമ്പിൽ

രാഹുൽ മാങ്കൂട്ടത്തിൽ കേസ്: പരാതിക്കാരിയെ അപകീർത്തിപ്പെടുത്തിയതിൽ 32 കേസ്

''മുകേഷിനെ പുറത്താക്കാൻ അയാൾ പാർട്ടി അംഗമല്ല, സംഘടനാ നടപടി എടുക്കാൻ മുകേഷ് സംഘടനയിലുമില്ല'': എം.വി. ഗോവിന്ദൻ

അവസാന വിക്കറ്റിൽ 50 റൺസിലേറെ കൂട്ടുകെട്ട്; പിങ്ക് ബോൾ ടെസ്റ്റിൽ ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയിൽ