പൊതുസ്ഥലങ്ങളില്‍ തുപ്പിയാല്‍ കനത്ത പിഴ

 
Mumbai

മുംബൈയിൽ പൊതുസ്ഥലങ്ങളില്‍ തുപ്പിയാല്‍ കനത്ത പിഴ

മാലിന്യം തള്ളിയാല്‍ 500 രൂപ പിഴ

Mumbai Correspondent

മുംബൈ: മുംബൈയില്‍ പൊതുസ്ഥലങ്ങളിലും റോഡുകളിലും തുപ്പുന്നവര്‍ക്കും മാലിന്യം തള്ളുന്നവര്‍ക്കുമെതിരെ കര്‍ശന നടപടി എടുക്കുമെന്ന് ബിഎംസി. പുതിയ ഉത്തരവ് പ്രകാരം പൊതുസ്ഥലങ്ങളില്‍ തുപ്പിയാല്‍ 350 രൂപയും, അലക്ഷ്യമായി മാലിന്യം വലിചെറിഞ്ഞാല്‍ 500 രൂപയുമാണ് പിഴ ഈടാക്കും.

നഗരത്തിന്‍റെ ശുചിത്വം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ബിഎംസി കടുത്ത നടപടികളിലേക്ക് കടന്നിരിക്കുന്നത്. നിയമലംഘകരെ നിരീക്ഷിക്കാനും പിടികൂടാനുമായി നഗരത്തിലെ 24 വാര്‍ഡുകളിലായി 350 ജൂനിയര്‍ സൂപ്പര്‍വൈസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.

പൊതുസ്ഥലങ്ങള്‍ മലിനമാക്കുന്ന പ്രവണത പൂര്‍ണ്ണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് ബിഎംസി അധികൃതര്‍ വ്യക്തമാക്കി. മുംബൈയെ വൃത്തിയായി സൂക്ഷിക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും ബിഎംസി ആവശ്യപ്പെട്ടു.

പിഎഫ് ശമ്പള പരിധി 25,000 രൂപയായി ഉയർത്തി

അഗാർക്കറുടെ കരാർ അവസാന ഘട്ടത്തിൽ; പുതിയ ചീഫ് സെലക്റ്ററായി ലക്ഷ്മൺ വരുമോ?

സുഡാനിൽ സ്വർണ ഖനി തകർന്നു; 67 പേർ മരിച്ചു

പകൽ കിട്ടിയിട്ട് കാര്യമില്ല, ഹിമാചലിന്‍റെ വൈദ്യുതികൊണ്ട് ഗുണമില്ല; വൈദ്യുതി നിയന്ത്രണം തുടരുമെന്ന് സണ്ണി ജോസഫ്

ഞാറയ്ക്കൽ വൻ രാസ ലഹരി വേട്ട; 25.36 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ