പതിവ് മുടക്കാതെ ഇക്കൊല്ലവും ഹിൽ ഗാർഡൻ അയപ്പഭക്തസംഘം പുതുവർഷ ആഘോഷം വൃദ്ധസദനത്തിൽ 
Mumbai

പതിവ് മുടക്കാതെ ഇക്കൊല്ലവും ഹിൽ ഗാർഡൻ അയപ്പഭക്തസംഘം പുതുവർഷ ആഘോഷം വൃദ്ധസദനത്തിൽ

Ardra Gopakumar

താനെ: സമൂഹത്തിലെ അശരണരും, ഒഴിവാക്കപെട്ടവരുടെ ഉന്നമനത്തിനുമായി എന്നും നിലകൊള്ളുന്ന താനയിലുള്ള ഹിൽഗാർഡൻ അയ്യപ്പ ഭക്ത സംഘം ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നത് ഇത്‌ 29 ആം വർഷമാണ്.

യാത്ര തുടരുന്നതിന്‍റെ ഭാഗമായി എല്ലാ വർഷത്തെയും പോലെ ഈ വർഷവും ഹിൽഗാർഡൻ അയ്യപ്പ ഭക്ത സംഘം പ്രവർത്തകർ തലോജയിലുള്ള പരം ശാന്തിദാം വൃദ്ധാശ്രമം സന്ദർശിക്കുകയുണ്ടായി.കഴിഞ്ഞ 14 വർഷമായി എല്ലാ പുതുവത്സരവും അവരോടൊപ്പമാണ് അയ്യപ്പ ഭക്ത സംഘം ആഘോഷിക്കുന്നത്.

അവിടെയുള്ള അന്തേവാസികൾക്കൊപ്പം പ്രാർത്ഥനകളിൽ പങ്കെടുത്ത് ഡൈനിങ് ഹാൾ വർണക്കടലാസും ബലൂണുകളും കൊണ്ട് അലങ്കരിച്ച്, കേക്ക്മുറിച്ച് പുതുവത്സരം ആഘോഷിച്ചു, അവർക്കാവശ്യമായ പുതപ്പ്, തലയിണകവറുകൾ, തോർത്ത്‌, സോപ്പ്, സോപ്പൂപ്പൊടി, ബ്രഷ്, പേസ്റ്റ്, ബിസ്ക്കറ്റ്, കലണ്ടർ എന്നിവ അടങ്ങിയ കിറ്റ് സമ്മാനിച്ച് അവരോടൊപ്പം വിഭവ സമൃദ്ധമായ ഭക്ഷണം വിളമ്പിയത് മറക്കാനാവാത്ത ഒരു അനുഭവം സമ്മാനിക്കുന്നതായിരുന്നുവെന്ന് സെക്രട്ടറി ശശികുമാർ നായർ പറഞ്ഞു. ഇപ്പോഴും ഹിൽഗാർഡൻ അയ്യപ്പ ഭക്ത സംഘത്തിന് നാനാതുറകളിൽ നിന്നും സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള അപേക്ഷകൾ ലഭിക്കാറുണ്ടെന്നും, തങ്ങളാൾ കഴിയുന്ന രീതിയിൽ സഹായങ്ങൾ നൽകുവാൻ ശ്രമിക്കുന്നുണ്ടെന്നും ശശികുമാർ നായർ കൂട്ടിച്ചേർത്തു.

ശബരിമല സ്വർണക്കൊള്ള; തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ മിനുട്ട്സ് ബുക്ക് പിടിച്ചെടുക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

"ബിഹാറിൽ എൻഡിഎ വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തും"; നിലവിലെ സാഹചര‍്യം അനുകൂലമെന്ന് ദിയാ കുമാരി

ശബരിമല ദർശനം; രാഷ്ട്രപതി ദ്രൗപതി മുർമു കേരളത്തിലെത്തി

ബാലരാമപുരത്ത് 2 വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന കേസ്; കുറ്റപത്രം സമർപ്പിച്ചു

50 ഓവറും സ്പിൻ; ചരിത്രം സൃഷ്ടിച്ച് വിൻഡീസ്