.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ജയന്‍ ശിവാനന്ദന്‍ നായരുടെ തോക്കിനെ ചുറ്റിപ്പറ്റി അന്വേഷണം
മുംബൈ: താന്‍ സഹോദരിയെ പോലെ കരുതുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ചവര്‍ക്ക് നേരെയാണ് വെടിയുതിര്‍ത്തതെന്ന ജയന്‍ ശിവാനന്ദന്‍ നായരുടെ(51) മൊഴിയെ വിശ്വസിക്കാതെ പൊലീസ്. ഷാര്‍പ്പ് ഷൂട്ടറായ ഇയാള്‍ക്ക് തോക്ക് ലഭിച്ചത് എവിടെ നിന്നെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മുന്‍പ് സൈന്യത്തിലായിരുന്നെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
പരിശീലനം ലഭിച്ചവര്‍ക്കും മാത്രമെ ഇത്ര കൃത്യതയോടെ വെടിവെയ്ക്കാന്‍ സാധിക്കൂവെന്നും പൊലീസ് വ്യക്തമാക്കി. പ്രതി ഉപയോഗിച്ച തോക്ക് പൊലീസ് കണ്ടെടുത്തു. ഒരു യാത്രക്കിടെ ഗുജറാത്ത് അതിര്‍ത്തിയിലെ വിജനമായ സ്ഥലത്ത് നിന്നാണ് തോക്ക് കളഞ്ഞുകിട്ടിയതെന്നാണ് ശിവാനന്ദന്‍ പൊലീസിനോട് പറഞ്ഞത്. താനെയിലെ മുംബ്രയില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് വെടിവയ്പ്പ് നടന്നത്. അക്ബര്‍ അബ്ദുള്‍ ഷെയ്ഖ്, അക്ബര്‍ ഹസന്‍ ഷെയ്ഖ്, സമീര്‍ അഹമ്മദ് എന്നിവര്‍ക്കാണ് വെടിയേറ്റത്. അക്ബര്‍ അബ്ദുള്‍ ഷെയ്ഖാണ് കൊല്ലപ്പെട്ടത്.
മലയാളിയാണെങ്കിലും കേരളത്തില്‍ ഒരിക്കല്‍ പോലും ശിവാനന്ദന്‍ നായര്‍ എത്തിയിട്ടില്ല. മുംബൈ മലയാളികളുമായും ബന്ധമില്ല. കൊല്‍ക്കത്തയില്‍ ജനിച്ച ഇയാള്‍ പിന്നീട് മുംബൈയിലേക്ക് എത്തുകയായിരുന്നു.