ആർപ്പോ 2023, താരാപ്പൂർ മലയാളി സമാജം ഓണാഘോഷം. 
Mumbai

താരാപ്പൂർ മലയാളി സമാജം സാഹിത്യ മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു

രചനകൾ മികച്ച നിലവാരം പുലർത്തിയതായി ജൂറി അംഗം

ബോയ്സർ: ആർപ്പോ 2023, താരാപ്പൂർ മലയാളി സമാജം ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ സാഹിത്യ മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു. യുവ തലമുറയും കുടുംബ സങ്കൽപ്പവും എന്ന വിഷയത്തിൽ നടത്തിയ ലേഖന മത്സരത്തിൽ മേഘനാദൻ ഒന്നാം സ്ഥാനവും കെ.വി. മോഹനൻ രണ്ടാം സ്ഥാനവും സ്വാമിനാഥൻ ഋഷിക്കര മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ചെറുകഥാ മത്സരത്തിൽ സുരേഷ് കുമാർ കൊട്ടാരക്കര (മേൽ വിലാസം), മേഘനാദൻ (അച്ചുവേട്ടന്‍റെ വീട്), രാജൻ കിണറ്റിങ്കര (കനൽ മഴ) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.

കവിതാ മത്സരത്തിൽ അമ്പിളി കൃഷ്ണകുമാറിന്‍റെ ഉന്മാദി, സിബിൻ ലാൽ പി.യുടെ അവളിലെ മുറിവ്, രാജൻ കിണറ്റിങ്കരയുടെ തിരക്കില്ലാതെ അമ്മ എന്നീ കവിതക ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.

മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് മുപ്പത്തിരണ്ട് പേർ മത്സരത്തിൽ പങ്കെടുത്തു. രചനകൾ മികച്ച നിലവാരം പുലർത്തിയതായി ജൂറി അംഗമായ മലയാളം മിഷൻ മുൻ രജിസ്ട്രാർ എം. സേതുമാധവൻ അഭിപ്രായപ്പെട്ടു. വിജയികളെ സെപ്റ്റംബർ മൂന്നിന് ടിഎംഎസ് ഓണാഘോഷവേദിയിൽ വെച്ച് അനുമോദിക്കുമെന്ന് താരാപ്പൂർ മലയാളി സമാജം ഭാരവാഹികൾ അറിയിച്ചു.

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി