ltt platform expansion in final stage 
Mumbai

ലോകമാന്യ തിലക് ടെർമിനസ് വിപുലീകരണം അന്തിമ ഘട്ടത്തിൽ

മാർച്ചോടെ 2 പുതിയ പ്ലാറ്റ്‌ഫോമുകൾ കൂടി

മുംബൈ: നഗരത്തിലെ ഏറ്റവും തിരക്കേറിയ റെയിൽവേ ടെർമിനസുകളിലൊന്നായ ലോകമാന്യ തിലക് ടെർമിനസ് (എൽടിടി) അവധി കാലത്ത് യാത്രക്കാരെ കൊണ്ട് തിങ്ങിനിറയാറുണ്ട്. ആ സമയങ്ങളിൽ നേരിടുന്ന തിരക്ക് കുറയ്ക്കാന്‍, 2 അധിക പ്ലാറ്റ്‌ഫോമുകളുടെ നിർമ്മാണം റെയിൽവേ തീരുമാനിച്ചത്. പുതിയ റിപ്പോർട്ട് അനുസരിച്ച്, പദ്ധതി ഭൂരിഭാഗവും പൂർത്തിയായിട്ടുണ്ട്. യാത്രക്കാരുടെ തിരക്ക് ഏറ്റവും കൂടുതൽ പ്രതീക്ഷിക്കുന്ന ഏപ്രിൽ മാസത്തിനു മുമ്പ് ഇത് പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.

അതേസമയം 2023 ഡിസംബറിൽ പദ്ധതിയുടെ സമയപരിധി അവസാനിച്ചിരുന്നു. നിലവിൽ, അഞ്ച് പ്ലാറ്റ്‌ഫോമുകളിലായി പ്രതിദിനം 70,000 യാത്രക്കാരെയാണ് ടെർമിനേസ് ഉൾകൊള്ളുന്നതെന്നാണ് എന്നാണ് ഏകദേശ കണക്ക്. സ്റ്റേഷന്‍റെ പടിഞ്ഞാറ് ഭാഗത്ത് അഞ്ചാം നമ്പർ പ്ലാറ്റ്‌ഫോമിനോട് ചേർന്നാണ് പുതിയ പ്ലാറ്റ്‌ഫോമുകളുടെ നിർമ്മാണം നടക്കുന്നത്.

രണ്ട് പ്ലാറ്റ്‌ഫോമുകളും തയ്യാറായിക്കഴിഞ്ഞാൽ കുറഞ്ഞത് ആറ്-ഏഴ് അധിക ട്രെയിനുകളെങ്കിലും എൽടിടിയിൽ നിന്ന് ഓടിക്കാൻ കഴിയുമെന്നാണ് റയിൽവേ റയിൽവേ ഉദ്യോഗസ്ഥൻ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. നിലവിലെ പ്രവർത്തന സ്ഥിതിവിവരക്കണക്കുകൾ കണക്കിലെടുക്കുമ്പോൾ ഈ വിപുലീകരണത്തിന്‍റെ പ്രാധാന്യം വ്യക്തമാകും. ദിവസേന ശരാശരി 26 ദീർഘദൂര ട്രെയിനുകളുടെ ആരംഭം എൽടിടിയിൽ നിന്നാണ്.

കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി; വീണ്ടും വോട്ടെണ്ണാൻ നിർദേശം

പാലക്കാട്ട് യുവതി തൂങ്ങിമരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

മനുഷ്യരെ ആക്രമിക്കുന്ന തെരുവുനായകൾക്ക് ജീവപര്യന്തം തടവ്; ഉത്തരവിറക്കി ഉത്തർപ്രദേശ് സർക്കാർ

സമരങ്ങൾ തടഞ്ഞാൽ തലയടിച്ച് പൊട്ടിക്കും; പൊലീസുകാർക്കെതിരേ കെഎസ്‌യു നേതാവിന്‍റെ ഭീഷണി

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം ഹൈക്കോടതി വിധിയുടെ ലംഘനമെന്ന് തന്ത്രിമാർ