ദഹി ഹണ്ടി ആഘോഷിച്ച് മഹാരാഷ്ട്ര

 
Mumbai

ദഹി ഹണ്ടി ആഘോഷിച്ച് മഹാരാഷ്ട്ര

താനെയില്‍ 10 തട്ടുകളുള്ള മനുഷ്യപിരമിഡ്

താനെ: താനെയില്‍ സംഘടിപ്പിച്ച ദഹിഹണ്ടി ഉത്സവത്തില്‍ തീര്‍ത്തത് 10 തട്ടുകളുള്ള മനുഷ്യ പിരമിഡ്. ഗതാഗതമന്ത്രി പ്രതാപ് സര്‍നായിക് ഈ നേട്ടത്തെ പ്രശംസിച്ച് ലോക റെക്കോഡാണെന്ന് അവകാശപ്പെട്ടു. കൊങ്കണ്‍ നഗര്‍ ഗോവിന്ദ പതക്ക് ടീമിന് സര്‍നായിക് 25 ലക്ഷംരൂപ പാരിതോഷികം പ്രഖ്യാപിച്ചു.

പ്രതാപ് സര്‍നായിക് ഫൗണ്ടേഷനും അദ്ദേഹത്തിന്‍റെ മകന്‍ പൂര്‍വേഷ് സര്‍നായിക്കിന്‍റെ നേതൃത്വത്തിലുള്ള സംസ്‌കൃതി യുവപ്രതിഷ്ഠാനും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. ശ്രീകൃഷ്ണന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് മഹാരാഷ്ട്രയിലുടനീളം ദഹിഹണ്ടി ഉത്സവം ആഘോഷിക്കുന്നത്.

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ എന്നിവര്‍ പരിപാടികളില്‍ പങ്കെടുത്തു.

സി.പി. രാധ‍ാകൃഷ്ണനെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി പ്രഖ‍്യാപിച്ചു

കനത്ത മഴ; തൃശൂർ ജില്ലയിലെ വിദ‍്യാഭ‍്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി

അപകീർത്തി പരാമർശം; അഖിൽ പി. ധർമജന്‍റെ പരാതിയിൽ ഇന്ദുമേനോനെതിരേ കേസെടുത്ത് കോടതി

''രാഹുലിന്‍റെ ചോദ‍്യങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ മറുപടി നൽകിയില്ല'': ജയ്റാം രമേശ്

പത്താം ക്ലാസ് വിദ‍്യാർഥിക്ക് അധ‍്യാപകന്‍റെ മർദനം; കർണപുടം തകർന്നു