മീരാ റോഡ് ഗുരുസെൻ്ററിൽ നടന്ന ചോദ്യോത്തര മത്സര പരിപാടി

 
Mumbai

മന്ദിരസമിതി ഗുരുധർമ പ്രചാരണം: രണ്ടാംഘട്ട മത്സരങ്ങൾ നടത്തി

ഇനി നടക്കാനുള്ള സോൺ ഒന്നിന്‍റെ മത്സരം നവംബർ രണ്ടിന്

Mumbai Correspondent

മുംബൈ: `ഗുരുവിനെ അറിയാൻ' എന്ന ഗുരുധർമ പ്രചാരണ പ്രവർത്തനത്തിന്‍റെ ഭാഗമായുള്ള ചോദ്യോത്തര മത്സരത്തിന്‍റെയും പ്രസംഗമത്സരത്തിന്‍റെയും രണ്ടാം ഘട്ട മത്സരം നടത്തി ഭാണ്ടൂപ്, മീരാറോഡ്, താരാപ്പൂർ സോണുകൾ . ശ്രീനാരായണ മന്ദിരസമിതി വനിതാ വിഭാഗത്തിന്‍റെയും സാംസ്കാരിക വിഭാഗത്തിന്‍റെയും നേതൃത്വത്തിലാണ് `ഗുരുവിനെ അറിയാൻ' പരിപാടി സംഘടിപ്പിക്കുന്നത്. ചോദ്യോത്തര മത്സരത്തിൽ ഭാണ്ടൂപ് സോണിൽ നിന്നും ഭാണ്ടൂപ് യൂണിറ്റ് ഒന്നാം സ്ഥാനവും, സാക്കിനാക്ക യൂണിറ്റ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

മീരാറോഡ് സോണിലെ രണ്ട് മത്സരങ്ങളിൽ മലാഡ് , മിരാ റോഡ് യൂണിറ്റുകൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയപ്പോൾ താരാപ്പൂർ സോണിൽ നിന്നും താരാപ്പൂർ, വീരാർ യൂണിറ്റുകൾ ഒന്നാം സ്ഥാനവും വസായ് യൂണിറ്റ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

പ്രസംഗ മത്സരത്തിൽ ഷീജ മാത്യു, മധു വാസു എന്നിവർ ഒന്നാം സ്ഥാനവും വന്ദന സത്യൻ, സീതാലക്ഷ്മി, തുളസിധരൻ എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വനിതാ വിഭാഗം കേന്ദ്ര കമ്മറ്റി കൺവീനർ സുമ പ്രകാശ്, സെക്രട്ടറി വിജയ രഘുനാഥ് സാംസ്ക്കാരിക വിഭാഗം സെക്രട്ടറി കെ. ഷൺമുഖൻ എന്നിവർ ക്വിസ് മത്സരവും, മായ സഹജൻ, ബിജിലി ഭരതൻ എന്നിവർ പ്രസംഗ മത്സരവും നിയന്ത്രിച്ചു.

ഇനി നടക്കാനുള്ള സോൺ ഒന്നിന്‍റെ മത്സരം നവംബർ രണ്ടിന് ഡോമ്പിവലി മോഡൽ കോളേജ് അങ്കണത്തിൽ വച്ച് നടത്തും.

സമിതിയുടെ 39 യൂണിറ്റുകളിൽ നിന്നുമായി ആയിരത്തി അഞ്ഞൂറോളം പേരാണ് ഗുരുവിനെ അറിയാൻ എന്ന പഠന കളരിയിൽ പങ്കെടുക്കുന്നത്. മത്സരങ്ങളുടെ അവസാനഘട്ടവും സമാപന സമ്മേളനവും നവംബർ അവസാനം നടക്കുമെന്ന് സമിതി ജനറൽ സെക്രട്ടറി ഒ. കെ. പ്രസാദ് അറിയിച്ചു.

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ 'തേജസ്'

ശബരിമലയിലെ സ്വർണം കാണാതായത് രാഷ്ട്രപതിയെ ധരിപ്പിക്കും

സജിത കൊലക്കേസ്: ചെന്താമരയുടെ ശിക്ഷ വെള്ളിയാഴ്ച വിധിക്കും

ഗണേഷ് മന്ത്രിയാകാൻ സരിതയെ ഉപയോഗിച്ചെന്ന് വെള്ളാപ്പള്ളി; താൻ വെള്ളാപ്പള്ളിയുടെ ലെവൽ അല്ലെന്ന് ഗണേഷ്

ഗൾഫ് പര്യടനം: മുഖ്യമന്ത്രി ബഹ്റൈനിൽ