ഓട്ടോമാറ്റിക്ക് ഡോറുകള്‍ ഉള്ള നോണ്‍ എസി ലോക്കലെത്തി

 
Mumbai

ഓട്ടോമാറ്റിക്ക് ഡോറുകള്‍ ഉള്ള നോണ്‍ എസി ലോക്കലെത്തി

പരീക്ഷണയോട്ടം ഉടന്‍ ആരംഭിക്കും

Mumbai Correspondent

മുംബൈ : ഓട്ടോമാറ്റിക് ഡോറുകളുള്ള ആദ്യത്തെ നോണ്‍ എസി ലോക്കല്‍ ട്രെയിന്‍ മുംബൈയില്‍ എത്തി. പുതിയ റേക്കിന്‍റെ ചിത്രങ്ങള്‍ പുറത്തുവന്നു.സിഎസ്എംടി മുതല്‍ കല്യാണ്‍ വരെയുള്ള റൂട്ടില്‍ ഇതിന്റെ പരീക്ഷണ ഓട്ടം ആരംഭിക്കും.

തിരക്കേറിയ സമയങ്ങളില്‍ വാതില്‍ അടയുന്ന പ്രവര്‍ത്തനങ്ങള്‍, വെന്‍റിലേഷന്‍, യാത്രക്കാരുടെ മൊത്തത്തിലുള്ള അവസ്ഥ എന്നിവയിലായിരിക്കും പരീക്ഷണ ഓട്ടം ശ്രദ്ധകേന്ദ്രീകരിക്കുക. മുംബ്രയില്‍ തിരക്കേറിയ ട്രെയിനില്‍നിന്ന് യാത്രക്കാര്‍ വീണു മരിച്ച സംഭവത്തെ തുടര്‍ന്നാണ് പുതിയ പരിഷ്‌കാരവുമായി റെയില്‍വേ രംഗത്തുവന്നത്.

കൂടുതല്‍ സുരക്ഷിത യാത്ര എന്ന ലക്ഷ്യത്തോടെയാണ് ഓട്ടോമാറ്റിക് വാതിലുകള്‍ ഘടിപ്പിച്ച ട്രെയിനുകള്‍ കൂടുതലായി എത്തിക്കുന്നത്.

ഇറാൻ-യുഎസ് സംഘർഷത്തിൽ മധ്യസ്ഥ ചർച്ചയുമായി ഒമാൻ

ശബരിമലയിൽ മകരവിളക്ക് ബുധനാഴ്ച

ഗാൽവാൻ സംഘർഷത്തിനു ശേഷം ഇതാദ്യമായി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി-ബിജെപി നേതാക്കളുടെ കൂടിക്കാഴ്ച ഡൽഹിയിൽ

പാക്കിസ്ഥാനെ വെടിനിർത്തലിനു പ്രേരിപ്പിച്ച കാരണം വെളിപ്പെടുത്തി ഇന്ത്യ

തിയെറ്ററുകൾ അടച്ചിടും, ഷൂട്ടിങ് നിർത്തി വയ്ക്കും; സൂചനാ പണിമുടക്കുമായി സിനിമാ സംഘടനകൾ