നവി മുംബൈ വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ രാജ്യന്തര സര്‍വീസുകള്‍

 
Mumbai

ഒക്റ്റോബര്‍ മുതല്‍ നവി മുംബൈ വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ രാജ്യന്തര സര്‍വീസുകള്‍

മുംബൈ വിമാനത്താവളത്തിന്‍റെ ടെര്‍മിനല്‍ 1 ജനുവരിയില്‍ പൊളിക്കും

Mumbai Correspondent

മുംബൈ: മുംബൈ വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്ന് പൊളിക്കുന്നതിന്‍റെ ഭാഗമായി ഇവിടെ നിന്ന് സര്‍വീസ് നടത്തുന്ന അന്താരാഷ്ട്രവിമാനങ്ങളുടെ ഏകദേശം 30 ശതമാനത്തോളം ഒക്റ്റോബര്‍ ഒന്ന് മുതല്‍ നവിമുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മാറും. മുംബൈ വിമാനത്താവള അധികൃതര്‍ വിമാനക്കമ്പനികളുമായി സര്‍വീസുകളുടെ പുനഃക്രമീകരണം സംബന്ധിച്ച് ധാരണയിലെത്തി.

ഒക്റ്റോബര്‍ 25 മുതല്‍ ടെര്‍മിനല്‍ ഒന്നില്‍ നിന്ന് നിലവില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങളുടെ മൂന്നിലൊന്ന് ടെര്‍മിനല്‍ രണ്ടിലേക്ക് മാറും. ടെര്‍മിനല്‍ ഒന്നിന്‍റെ വികസനത്തിന്‍റെ ഭാഗമായി വടക്കുഭാഗത്തെ പൊളിക്കല്‍ ജോലികള്‍ ജനുവരിയില്‍ ആരംഭിക്കും. 80 വര്‍ഷം പഴക്കമുള്ളതാണ് ടെര്‍മിനല്‍ ഒന്ന് . ഇരുവിമാനത്താവളങ്ങളും നടത്തുന്നത് അദാനി ഗ്രൂപ്പാണ്.

സുകുമാരക്കുറുപ്പ് വിദേശത്ത് ജീവനോടെയുണ്ടെന്നത് അഭ‍്യൂഹമാണെന്ന് രമേശ് ചെന്നിത്തല

പാക് സൈനിക സഖ്യത്തിൽ ചേരാൻ ബംഗ്ലാദേശ്; കരുതലോടെ ഇന്ത്യ

യാത്രക്കാർ ശ്രദ്ധിക്കുക: മുംബൈ എയർപോർട്ടിലെ വിമാന സർവീസുകൾ പുനഃക്രമീകരിക്കുന്നു

മാടക്കര പള്ളിയിൽ പൊലീസ് കയറിയ സംഭവം, എസ്ഐ ഉൾപ്പടെ അഞ്ച് ഉദ്യോഗസ്ഥർക്കെതിരേ നടപടി

'ശബരിമല അയ്യപ്പനെ അധിക്ഷേപിച്ചു'; സണ്ണി എം. കപിക്കാടിനെതിരേ പൊലീസിൽ പരാതി